SignIn
Kerala Kaumudi Online
Monday, 12 October 2026 1.07 AM IST

നാ​നി​യു​ടെ​ ​ 'ബ്ള​ഡി​ ​റോ​മി​യോ​'യിൽ പ്രീ​തിമു​കു​ന്ദൻ

a

നാ​നി​ ​നാ​യ​ക​നാ​യി​ ​സു​ജീ​ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബ്ള​ഡി​ ​റോ​മി​യോ​യി​ൽ​ ​പ്രീ​തി​ ​മു​കു​ന്ദ​ൻ.​ ​ഇ​താ​ദ്യ​മാ​യാ​ണ് ​നാ​നി​യും​ ​പ്രീ​തി​ ​മു​കു​ന്ദ​നും​ ​ഒ​രു​മി​ക്കു​ന്ന​ത്.​പൃ​ഥ്വി​രാ​ജ് ​പ്ര​തി​നാ​യ​ക​നാ​യി​ ​എ​ത്തു​ന്ന​ ​ബ്ള​ഡി​ ​റോ​മി​യോ​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​ഒ​ക്ടോ​ബ​ർ​ 17​ന് ​ആ​രം​ഭി​ക്കും. ല​ണ്ട​ൻ​ ​ആ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ൻ​ .​ ​പ​വ​ൻ​ക​ല്യാ​ൺ​ ​നാ​യ​ക​നാ​യ​ ​ഒ​ജി​ ​എ​ന്ന​ ​ബ്ളോ​ക് ​ബ​സ്റ്റ​റി​നു​ശേ​ഷം​ ​സു​ജീ​ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​ആ​ണ് ​ബ്ള​ഡി​ ​റോ​മി​യോ.​ ​

ചി​ത്ര​ത്തി​ന്റെ​ ​അ​നി​മേ​റ്റ​ഡ് ​പ്രൊ​മോ​ ​വീ​ഡി​യോ​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പു​റ​ത്തി​റ​ക്കി​യി​രു​ന്നു.​ ​ഷെ​ഫ്,​ ​ഗ്യാ​ങ്സ്റ്റ​ർ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ​ ​നാ​നി​ ​എ​ത്തു​ന്നു​ ​എ​ന്ന​ ​വീ​ഡി​യോ​ ​കാ​ണി​ച്ചു​ ​ത​രു​ന്നു.​ ​വി​ചി​ത്ര​ ​സ്വ​ഭാ​വം​ ​പു​ല​ർ​ത്തു​ന്ന​ ​ഡോ​ണാ​യി​ ​നാ​നി​ ​എ​ത്തു​മെ​ന്ന് ​ആ​രാ​ധ​ക​ർ​ ​ഉ​റ​പ്പി​ക്കു​ന്നു.​ ​യു​ണാ​മീ​സ് ​പ്രൊ​ഡ​ക്ഷ​ൻ​സു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​നി​ഹാ​രി​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​വെ​ങ്ക​ട്ട് ​ബോ​യി​ന​പ്പ​ള്ളി​ ​ആ​ണ് ​നി​ർ​മ്മാ​ണം.


അ​ടു​ത്ത​വ​ർ​ഷം​ ​വേ​ന​ൽ​ ​അ​വ​ധി​ക്കാ​ല​ത്ത് ​ചി​ത്രം​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തും.​ 2010​ ​ൽ​ ​പൊ​ലീ​സ് ​പൊ​ലീ​സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​പൃ​ഥ്വി​രാ​ജി​ന്റെ​ ​തെ​ലു​ങ്ക് ​അ​ര​ങ്ങേ​റ്റം.​ 2023​ ​ൽ​ ​പ്ര​ഭാ​സ് ​ചി​ത്രം​ ​സ​ലാ​ർ​ ​പാ​ർ​ട്ട് 1​ ​:​ ​സീ​സ​ർ​ ​ഫ​യ​റി​ൽ​ ​വ​ര​ദ​രാ​ജ​ ​മ​ന്നാ​ർ​ ​എ​ന്ന​ ​ശ​ക്ത​മാ​യ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ചു.​ ​രാ​ജ​മൗ​ലി​യു​ടെ​ ​മ​ഹേ​ഷ് ​ബാ​ബു​ ​ചി​ത്രം​ ​വാ​രാ​ണ​സി​യി​ൽ​ ​കും​ഭ​ ​എ​ന്ന​ ​പ്ര​തി​നാ​യ​ക​ ​ക​ഥാ​പാ​ത്ര​മാ​യാ​ണ് ​പൃ​ഥ്വി​രാ​ജ് ​എ​ത്തു​ന്ന​ത്.​ ​ തെ​ലു​ങ്കി​ൽ​ ​പൃ​ഥ്വി​രാ​ജ് ​അ​ഭി​ന​യി​ക്കു​ന്ന​ ​നാ​ലാ​മ​ത്തെ​ ​ചി​ത്രം​ ​ആ​ണ് ​ബ്ള​ഡി​ ​റോ​മി​യോ.​ ​അ​തേ​സ​മ​യം​ ​ശ്രീ​കാ​ന്ത് ​ഒ​ഡേ​ല​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ച​ ​നാ​നി​ ​ചി​ത്രം​ ​ദ​ ​പാ​ര​ഡൈ​സി​ന് ​തി​യേ​റ്റ​റി​ൽ​ ​സ​മ്മി​ശ്ര​ ​പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, NANI, CINEMANEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY