
നിർമ്മാണം ആരാധ്യാ സ്റ്രുഡിയോസ്
ജോമോൻ ജ്യോതിർ , അലൻ ബിൻ സിറാജ് എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ റെജിവാൻ അബ്ദുൽ ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പൂച്ച സാർ എന്ന് പേരിട്ടു. ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.ആശാൻ, റിലീസിന് ഒരുങ്ങുന്ന പ്രേം പാറ്റ, ചിത്രീകരണം പുരോഗമിക്കുന്ന സന്തോഷ് ട്രോഫി എന്നീ ചിത്രങ്ങൾക്കുശേഷം ജോമോൻ ജ്യോതിർ നായകനായി എത്തുന്നു. ബ്ളോക് ബസ്റ്ററായ വാഴ 2 എന്ന ചിത്രത്തിൽ തിളങ്ങിയ താരം ആണ് അലൻ ബിൻ സിറാജ്. വാഴ 2 ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി റെജിവാൻ അബ്ദുൽ ബഷീർ പ്രവർത്തിച്ചിട്ടുണ്ട്.ജോ ആൻഡ് ജോ, 18+ ജേർണി ഓഫ് ലവ്, ബ്രോമാൻസ് തുടങ്ങിയ ചിത്രങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ച അരുൺ ഡി. ജോസാണ് തിരക്കഥ . തിയേറ്ററിലും ഒ ടി ടി യിലും വൻ വിജയം കരസ്ഥമാക്കി ഭാഷയ്ക്ക് അതീതമായി പ്രേക്ഷക പ്രശംസ നേടിയ എക്കോ എന്ന ചിത്രത്തിനു ശേഷം ആരാധ്യാ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ ജയറാം ആണ് നിർമ്മാണം.
ആരാധ്യാ സ്റ്റുഡിയോസിന്റെ ആദ്യ ചിത്രമായ എക്കോയിൽ അനിമൽ ട്രിലോളജിയുടെ ഭാഗമായി നായകളുടെ അഭിനയത്തിന് പ്രാധാന്യമേറിയപ്പോൾ ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ പൂച്ച എത്തുന്നു എന്നതാണ് പൂച്ച സാറിന്റെ പ്രത്യേകത .മലയാളത്തിലെയും തെന്നിന്ത്യയിലെയും പ്രഗത്ഭ താരങ്ങൾ അണിനിരക്കുന്നുണ്ട്. ചിത്രീകരണം ഈ വർഷം പകുതിയോടെ ആരംഭിക്കും.പി .ആർ .ഒ : പ്രതീഷ് ശേഖർ.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |