
രാഘവ ലോറൻസ് സംവിധാനം ചെയ്ത് നായകനായി അഭിനയിക്കുന്ന കാഞ്ചന 4 ൽ വാമ്പയർ ആകാൻ തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര. ചിത്രത്തിന്റെ ഫ്ളാഷ് ബാക്ക് രംഗങ്ങളിലും നയൻതാര പ്രത്യക്ഷപ്പെടും.രശ്മിക മന്ദാനയ്ക്ക് നിശ്ചയിച്ച വേഷത്തിലേക്കാണ് നയൻതാര എത്തുന്നത്. മായാ ഐറ, ഡോറ, കൊലൈയുതർ കാലം തുടങ്ങി ഹൊറർ ചിത്രങ്ങളിൽ നയൻതാര അഭിനയിച്ചിട്ടുണ്ട്. ജൂൺ 20ന് ആരംഭിക്കുന്ന സെക്കൻഡ് ഷെഡ്യൂളിൽ നയൻതാര ജോയിൻ ചെയ്യും എന്നാണ് വിവരം. ചിത്രത്തിന്റെ ആദ്യ പകുതിയിലെ ഹൊറർ, കോമഡി രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയായി.
നയൻതാര കൂടി എത്തുന്നതോടെ നായികമാർ മൂന്നായി.
പൂജ ഹെഗ്ഡെ, നോറ ഫത്തേഹി എന്നിവരാണ് മറ്റു നായികമാർ. ആയിരം ഫൈറ്റേഴ്സുമായുള്ള ഭീമൻ ആക്ഷൻ രംഗങ്ങൾ കാഞ്ചന 4 ന്റെ ഹൈലൈറ്റായിരിക്കും. പൂജ ഹെഗ്ഡെയും ആക്ഷൻ രംഗത്ത് പങ്കെടുക്കുന്നുണ്ട്. ഗ്രൂപ്പ് ഡാൻസറായി കരിയർ ആരംഭിച്ച രാഘവ ലോറൻസ് മുനി എന്ന ഹൊറർ കോമഡി ചിത്രത്തിലൂടെ തുടക്കമിട്ടതാണ് കാഞ്ചന സീരിസ്. തമിഴ് സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ രാഘവ ലോറൻസിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്നു മുനി . 2011 ൽ കാഞ്ചനയും 2015 ൽ കാഞ്ച 2, 2019 ൽ കാഞ്ചന 3 യും ഒരുക്കി ബ്ളോക്ക് ബസ്റ്റർ വിജയം നേടി. കാഞ്ചന സീരിസിലെ നാലാമത്തെ ചിത്രം നിർമ്മിക്കുന്നതും രാഘവ ലോറൻസാണ്.രാഘവേന്ദ്ര പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |