
വെങ്കടേഷ്, നന്ദമുരി കല്യാൺ റാം എന്നിവരെ നായകന്മാരാക്കി അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹൈദരാബാദിൽ പൂജയോടെ തുടക്കമായി. കീർത്തി സുരേഷ് ആണ് വെങ്കടേഷിന്റെ നായിക. നന്ദമുരി കല്യാൺ റാമിന്റെ നായികയായി കൃതി ഷെട്ടി എത്തുന്നു. ചിത്രീകരണം അടുത്ത ദിവസം ആരംഭിക്കും. ജി.വി. പ്രകാശ് കുമാർ സംഗീതം ഒരുക്കുന്നു.
ഷൈൻ സ്‌ക്രീൻസ് ബാനറിൽ സാഹു ഗാരപതി ആണ് നിർമ്മാണം.2027 സംക്രാന്തിക്ക് തിയേറ്ററുകളിൽ എത്തിക്കാനാണ് ഒരുങ്ങുന്നത്. പൂജാ ചടങ്ങിൽ
ദിൽ രാജുവും ശിരീഷും ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ അനിൽ രവിപുടിക്കും നിർമ്മാതാവ് സാഹു ഗാരപതിക്കും കൈമാറി. വെങ്കടേഷിന്റെയും കല്യാൺ റാമിന്റെയും ആവേശകരമായ ഒത്തുചേരൽ, ഈ പ്രോജക്റ്റിന് കൂടുതൽ വലിപ്പം നൽകുന്നു. സുരേഷ് പ്രൊഡക്ഷൻസ്, സീ സ്റ്റുഡിയോസ്, അർച്ചന എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന് സമീർ റെഡ്ഡി ഛായാഗ്രഹണം നിർവഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ് കൃഷ്ണ, എഡിറ്റർ: തമ്മിരാജു, കലാസംവിധാനം: എ. എസ് പ്രകാശ്, മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പി.ആർ.ഒ - ശബരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |