SignIn
Kerala Kaumudi Online
Saturday, 20 June 2026 7.49 AM IST

ആര്യയുടെ മാസ് അടി, അനന്തൻ കാട് ട്രെയിലർ

ss

ആര്യ നായകനായി മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന അനന്തൻ കാട് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.ഗംഭീര മേക്കിംഗുമായി മികച്ചൊരു ദൃശ്യവിരുന്നായിരിക്കും എന്ന് ട്രെയിലർ ഉറപ്പ് നൽകുന്നു. പ്രേക്ഷക-നിരൂപക ശ്രദ്ധ നേടിയ 'ടിയാനു ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന 'അനന്തൻ കാട് ജൂൺ 25ന് പ്രദർശനത്തിന് എത്തും. തമിഴ് സംസാരിക്കുന്ന കഥാപാത്രമായാണ് ആര്യ എത്തുന്നത്. വൻ വിജയമായി മാറിയ ‘മാർക്ക് ആന്റണിക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് അവതരിപ്പിക്കുന്നത്. മുരളി ഗോപി, ഇന്ദ്രൻസ്, വിജയരാഘവൻ , 'പുഷ്പ' സിനിമയിലൂടെ ശ്രദ്ധേയനായ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ്‌ മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം- എസ്.യുവ,എഡിറ്റർ- രോഹിത് വി. എസ് വാരിയത്ത്, സംഗീതം- ബി. അജനീഷ് ലോക്നാഥ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജെയിൻ പോൾ, പ്രൊഡക്ഷൻ ഡിസൈനർ-രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ-ആർ. ശക്തി ശരവണൻ,ഗാനരചന-മുരളി ഗോപി, ആലാപനം- മുരളി ഗോപി,ഡിസ്ട്രിബ്യൂഷൻ പാർട്നർ-ഡ്രീം ബിഗ് ഫിലിംസ്, പി .ആർ. ഒ എ. എസ്. ദിനേശ്, ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY