SignIn
Kerala Kaumudi Online
Saturday, 20 June 2026 7.49 AM IST

സംവിധാനം അഭിജിത് സര്യ, നായകൻ വിനീത് ശ്രീനിവാസൻ

ss

ന​വാ​ഗ​ത​നാ​യ​ ​അ​ഭി​ജി​ത് ​സ​ര്യ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ​ ​നാ​യ​ക​ൻ.​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ന്റെ​ 36​-ാ​മ​ത് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത് ​തി​യേ​റ്റ​ർ​ ​ഒ​ഫ് ​ഡ്രീം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഡോ​ൾ​വി​ൻ​ ​കു​ര്യാ​ക്കോ​സ് ​ആ​ണ് ​. ജ​യ​ ​ജ​യ​ ​ജ​യ​ ​ജ​യ​ഹേ,​ ​അ​ന്വേ​ഷി​പ്പി​ൻ​ ​ക​ണ്ടെ​ത്തും​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ജി​ത് ​സ​ര്യ​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​ ​സെ​പ്തം​ബ​റി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​ ​ഒ​രു​ ​ജാ​തി​ ​ജാ​ത​ക​ത്തി​നു​ശേ​ഷം​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ​ ​വീ​ണ്ടും​ ​നാ​യ​ക​നാ​വു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​ ​കൂ​ടി​യു​ണ്ട്.​ ​അ​തേ​സ​മ​യം​ ​മോ​ളി​വു​ഡ് ​ടൈം​സ് ​ആ​ണ് ​വി​നീ​ത് ​ശ്രീ​നി​വാ​സ​ന്റേ​താ​യി​ ​അ​വ​സാ​നം​ ​റി​ലീ​സ് ​ചെ​യ്ത​ ​ചി​ത്രം. ​ബേ​സി​ൽ​ ​ജോ​സ​ഫ് ​ചി​ത്രം​ ​അ​തി​ര​ടി​യി​ലെ​ ​പോ​ലെ​ ​അ​തി​ഥി​ ​വേ​ഷം​ ​ആ​യി​രു​ന്നു​ ​ന​സ്ലി​ൻ​ ​ചി​ത്രം​ ​മോ​ളി​വു​ഡ് ​ടൈം​സി​ലും​ ​വി​നീ​തി​ന്.​ ​ബെ​സ്റ്റ് ​ആ​ക്ട​റാ​കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​ചെ​റു​പ്പ​ക്കാ​ര​ന്റെ​ ​വേ​ഷം​ ​ആ​ണ് ​ന​സ്ലി​ൻ​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​മു​​​ടി​​​ ​​​നീ​​​ട്ടി​​​വ​​​ള​​​ർ​​​ത്തി​​​ ​​​വേ​​​റി​​​ട്ട​​​ ​​​ലു​​​ക്കി​​​ൽ​​​ ​​​ആ​​​ണ് ​​​ന​​​സ്ളി​​​ൻ​​​ ​​​മോ​​​ളി​​​വു​​​ഡ്ടൈം​​​സി​​​ൽ​​​ ​​​എ​​​ത്തു​​​ന്ന​​​ത്.​​​ ​​​എ​​​ ​​​ഹേ​​​റ്റ് ​​​ലെ​​​റ്റ​​​ർ​​​ ​​​ടു​​​ ​​​സി​​​നി​​​മ​​​ ​​​എ​​​ന്നാ​​​ണ് ​​​ടാ​​​ഗ് ​​​ലൈ​​​ൻ.​​​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ​ ​നാ​യ​ക​നാ​യ​ ​​​മു​​​കു​​​ന്ദ​​​നു​​​ണ്ണി​​​ ​​​അ​​​സോ​​​സി​​​യേ​​​റ്റ്സ് ​​​എ​​​ന്ന​​​ ​​​ഹി​​​റ്റ് ​​​ചി​​​ത്ര​​​ത്തി​​​നു​​​ശേ​​​ഷം​​​ ​​​അ​​​ഭി​​​ന​​​വ് ​​​സു​​​ന്ദ​​​ർ​​​ ​​​നാ​​​യ​​​ക് ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്ത​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.​ ​​​​​മു​​​കു​​​ന്ദ​​​നു​​​ണ്ണി​​​ ​​​അ​​​സോ​​​സി​​​യേ​​​റ്റ്സ് ​​​ 2​ ​നു​വേ​ണ്ടി​ ​വി​നീ​തും​ ​അ​ഭി​ന​വ് ​സു​ന്ദ​ർ​ ​നാ​യ്കും​ ​ഒ​രു​മി​ക്കു​ന്നു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY