SignIn
Kerala Kaumudi Online
Saturday, 20 June 2026 7.49 AM IST

മാർട്ടിൻ പ്രക്കാട്ട് ചിത്രത്തിൽ നിവിൻപോളി

ss

നിവിൻ പോളിയുടെ 50 -ാം ചിത്രവുമായി അൽഫോൻസ് പുത്രൻ

നവാഗതനായ നാഷിദ് മൊഹമ്മദ് ഫാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻപോളി നായകൻ. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട് ആണ് നിർമ്മാണം. ചിത്രത്തിന്റെ രചനയും നാഷിദ് ആണ്. സൂപ്പർ ഹിറ്റായ ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് സംവിധായകൻ വിപിൻദാസിനൊപ്പം ചേർന്ന് രചന നിർവഹിച്ചത് നാഷിദ് ആണ്. നിവിൻ പോളിയുടെ കരിയറിലെ 51-ാമത്തെ സിനിമയാണിത്. ഗിരീഷ് എഡി സംവിധാനം ചെയ്ത ബത്‌ലഹേം കൂടും കുടുംബയൂണിറ്റ് പൂർത്തിയാക്കിയ നിവിൻപോളി തമിഴ് ചിത്രമായ ബെൻസിന്റെ ജോലിയിലാണ്. ഇതിനുശേഷം അൽഫോൻസ് പുത്രന്റെ ചിത്രത്തിൽ അഭിനയിക്കും. നിവിൻ പോളിയുടെ 50 -ാം ചിത്രം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യും. വിപിൻദാസ്, അഖിൽ സത്യൻ, എന്നിവരുടെ ചിത്രങ്ങളും നിവിനെ കാത്തിരിക്കുന്നുണ്ട്.അതേസമയം കുഞ്ചാക്കോ ബോബൻ നായകനായി നവാഗതനായ വിഷ്ണു രവികുമാറിന്റെ സംവിധാനത്തിൽ മാർട്ടിൻ പ്രക്കാട്ട് നി ർമ്മിക്കുന്ന ചിത്രം വയനാട്ടിൽ പുരോഗമിക്കുന്നു. സുരാജ് വെഞ്ഞാറമൂട് മറ്രൊരു പ്രധാന താരം. ഗ്‌‌‌ർർർ എന്ന ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനും സുരാജ് ‌വെഞ്ഞാറമൂടും ഒരുമിക്കുന്ന ചിത്രം കൂടിയാണ്. മാർട്ടിൻ പ്രക്കാട്ടും നീരജും ചേർന്ന് രചന നിർവഹിക്കുന്നു. കണ്ണൂർ സ്ക്വാഡ്,ചത്താ പച്ച, റോക്കറ്റ്‌റി ദ നമ്പി എഫക്ട് എന്നീ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി വിഷ്ണു രവികുമാർ പ്രവർത്തിച്ചിട്ടുണ്ട്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് നിർമ്മാണ പങ്കാളിയായ സൂപ്പർ ഹിറ്റ് ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയിലും കുഞ്ചാക്കോ ബോബൻ ആയിരുന്നു നായകൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY