SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.39 AM IST

സെ​യ്‌ഫും ​ ​പ്രി​യ​ങ്ക​യും​ ​ആ​ദ്യ​മാ​യി ഒ​രു​മി​ക്കു​ന്നു

a

സെ​യ്ഫ് ​അ​ലി​ഖാ​നും​ ​പ്രി​യ​ങ്ക​ ​ചോ​പ്ര​യും​ ​ഇ​താ​ദ്യ​മാ​യി​ ​ഒ​രു​മി​ക്കു​ന്നു.​ ​റി​തേ​ഷ് ​ബ​ത്ര​യു​ടെ​ ​ബി​ഗ് ​ബ​ഡ്ജ​റ്റ് ​ചി​ത്ര​ത്തി​ൽ​ ​ആ​ണ് ​ഇ​രു​വ​രു​ടെ​യും​ ​ഒ​ത്തു​ചേ​ര​ൽ.​ ​ബോ​ളി​വു​ഡ് ​പ്രേ​ക്ഷ​ക​ർ​ ​ഇ​തു​വ​രെ​ ​ക​ണ്ടി​ട്ടി​ല്ലാ​ത്ത​ ​ഒ​രു​ ​പു​തി​യ​ ​കൂ​ട്ടു​കെ​ട്ടി​നെ​ ​ഒ​രു​മി​പ്പി​ക്കു​ക​യാ​ണ് ​റി​തേ​ഷ് ​ബ​ത്ര.​ ​'​ദ​ ​ല​ഞ്ച് ​ബോ​ക്സ് ​'​ ​എ​ന്ന​ ​വേ​റി​ട്ട​വ​ഴി​യി​ലെ​ ​ചി​ത്രം​ ​ഒ​രു​ക്കി​യാ​ണ് ​റി​തേ​ഷ് ​ബ​ത്ര​ ​ശ്ര​ദ്ധ​ ​നേ​ടു​ന്ന​ത്.​ ​അ​കാ​ല​ത്തി​ൽ​ ​വി​ട​പ​റ​ഞ്ഞ​ ​താ​രം​ ​ഇ​ർ​ഫാ​ൻ​ ​ഖാ​ന്റെ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​ആ​യി​രു​ന്നു​ ​ല​ഞ്ച് ​ബോ​ക്സി​ന്റെ​ ​ആ​ക​ർ​ഷ​ണീ​യ​ത.​

​സാ​ജ​ൻ​ ​ഫെ​ർ​ണാ​ണ്ട​സ് ​എ​ന്ന​ ​ചെ​റു​പ്പ​ക്കാ​ര​ന് ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ല​ഭി​ച്ച​ ​ല​ഞ്ച് ​ബോ​ക്സി​ൽ​ ​നി​ന്ന് ​സ്നേ​ഹ​വും​ ​താ​ങ്ങും​ ​ത​ണ​ലും​ ​രു​ചി​യും​ ​വ​ന്നു​ ​ചേ​രു​ന്നു.​ ​ ഇ​ർ​ഫാ​ൻ​ ​ഖാ​ൻ​ ​എ​ന്ന​ ​പ്ര​തി​ഭ​യെ​ ​എ​ന്നെ​ന്നും​ ​ഓ​ർ​ത്തി​രി​ക്കാ​ൻ​ ​ഈ​ ​ഒ​രൊ​റ്റ​ ​ചി​ത്രം​ ​മ​തി.​ ​റി​തേ​ഷി​ന്റെ​ ​സം​വി​ധാ​ന​ ​അ​ര​ങ്ങേ​റ്റ​ ​ചി​ത്രം​ ​കൂ​ടി​യാ​യി​രു​ന്നു​ ​ദ​ ​ല​ഞ്ച് ​ബോ​ക്സ്.​ ​ന​വാ​സു​ദ്ദീ​ൻ​ ​സി​ദ്ദി​ഖി​യും​ ​സ​ന്യ​ ​മ​ൽ​ഹോ​ത്ര​യും​ ​അ​ഭി​ന​യി​ച്ച​ ​ഫോ​ട്ടോ​ഗ്രാ​ഫ് ​ആ​ണ് ​റി​തേ​ഷ് ​ഒ​ടു​വി​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ചി​ത്രം.​ ​ഏ​ഴു​ ​വ​ർ​ഷ​ത്തി​നു​ ​ശേ​ഷം​ ​റി​തേ​ഷ് ​സം​വി​ധാ​ന​ ​രം​ഗ​ത്തേ​ക്ക് ​വ​രു​മ്പോ​ൾ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​ഏ​റെ​യാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, SAIFALI KHAN, PRIYANKA CHOPRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY