
നവംബർ നസ്ളിൻ കൈയടക്കും. തമിഴ് അരങ്ങേറ്റം നടത്തുന്ന സീൻ നവംബർ 6ന് റിലീസ് ചെയ്യും. സൂര്യ നായകനായി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്ളിൻ പ്രതിനായക വേഷം ആയിരിക്കും എന്നാണ് സൂചന. മോളിവുഡ് ടൈംസിനു ശേഷം എത്തുന്ന നസ്ളിൻ ചിത്രം ആണ് സീൻ.
'ലോക"യിലൂടെ പാൻ ഇന്ത്യൻ താരമായി മാറിയ നസ്ളിൻ തമിഴ് അരങ്ങേറ്റത്തിന് ഏറെനാളായി ഒരുക്കത്തിലായിരുന്നു.
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിത്തു മാധവന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ് സീൻ. അമൽ നീരദിന്റെ കൾട്ട് ചിത്രം എന്നു വിശേഷിപ്പിക്കപ്പെടുന്ന ബാച്ച്ലർ പാർട്ടിയുടെ രണ്ടാം ഭാഗമായ ബാച്ച്ലർ പാർട്ടി D'EUXനസ്ലിന്റെ മറ്റൊരു റിലീസ്. നവംബർ 19ന് പ്രദർശനത്തിന് എത്തും. കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വലിയ താരനിരഅണിനിരക്കുന്നു.
അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ് , ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറിൽ ആണ് നിർമ്മാണം. സംഭാഷണം: ഉണ്ണി ആർ, ഛായാഗ്രഹണം: അപ്പു പ്രഭാകർ.അതേസമയം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മട്ടാഞ്ചേരി മാഫിയയുടെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കാനാണ് ഒരുങ്ങുന്നത്. മമ്മൂട്ടി ചിത്രം രാജാധിരാജയിൽ ആൾക്കൂട്ടത്തിലൊരാളായാണ് നസ്ളിന്റെ സിനിമാ പ്രവേശം. മമ്മൂട്ടി ചിത്രമായ മട്ടാഞ്ചേരി മാഫിയയിൽ നായക വേഷത്തിൽ ആണ് നസ്ളിൻ. ആസിഫ് അലി, ലുക്മാൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |