
ഷാരൂഖ് ഖാൻ നായകനായി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിംഗ് എന്ന ചിത്രത്തിൽ സുഹാന ഖാന്റെ ഡാൻസ് നമ്പർ. ഷാരൂഖ് പുത്രിയായ സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ആണ് കിംഗ്. അനിരുദ്ധ് രവിചന്ദറുടെ ഈണത്തിൽ സച്ചിൻ - ജിഗർ ടീം ആണ് ഗാനം ഒരുക്കുന്നത് . പിയൂഷ് ഭഗത്, ഷാസിയ സംജി എന്നിവരാണ് ഡാൻസ് കൊറിയോഗ്രഫി. ഇതോടെ കിംഗിന്റെ തിയേറ്റർ അനുഭവം വീണ്ടും ഉയരും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഡിസംബർ 24ന് റിലീസ് ചെയ്യുന്ന കിംഗിൽ രൺവീർ സിംഗ് അതിഥി താരമാകും
എന്ന് അറിയുന്നു. മാസ് ആക്ഷൻ പാക്ക്ഡ് ചിത്രത്തിൽ ദീപിക പദുകോൺ ആണ് നായിക. അഭിഷേക് ബച്ചൻ, റാണിമുഖർജി,അനിൽ കപൂർ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.പത്താനുശേഷം സിദ്ധാർത്ഥ് ആനന്ദും ഷാരൂഖ് ഖാനും ഒരുമിക്കുന്ന ചിത്രം കൂടി ആണ് . 1994ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ക്ളാസിക് ലിയോൺ: ദ പ്രൊഫഷണൽ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ഷാരൂഖ് ഖാന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും മാർഫ്ളിക്സ് പിക്ചേഴ്സും ചേർന്നാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |