SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.04 AM IST

ഹിന്ദി ദൃശ്യം 3 കണ്ട് 'ജോർജ്‌കുട്ടി' ,​ ചിത്രത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞതിങ്ങനെ

drishyam-3
ദൃശ്യം 3യിൽ അജ്യ്ദേവ്ഗൺ,​ മലയാളം ദൃശ്യം 3യിൽ മോഹൻലാൽ

മോഹൻലാൽ - ജീത്തു ദോസഫ് കൂട്ടുകെട്ടിലെ ദൃശ്യം സിനിമാ പരമ്പരയിലെ മൂന്നാമത് ചിത്രത്തിന് മലയാളത്തിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അതേസമയം ഈ മാസം ആദ്യം പുറത്തിറങ്ങിയ അജയ് ദേവ്ഗൺ നായകനായ ദൃശ്യം 3 ഹിന്ദിപതിപ്പിന് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. അജയ്‌ദേവ്ഗന്റെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരിക്കുകയാണ് ദൃശ്യം 3. ഇപ്പോഴിതാ ദൃശ്യം 3 കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. ജനപ്രിയ ചിത്രങ്ങളുടെ പരമ്പരയ്ക്ക് അനുയോജ്യമായ അന്ത്യമാണ് അണിയറ പ്രവ‌ർത്തകർ നൽകിയിരിക്കുന്നത് എന്ന് മോഹൻലാൽ പറഞ്ഞു. ചിത്രത്തെ താരം പ്രശംസിക്കുന്ന വീഡിയോ ദൃശ്യം 3 കണക്ലൂഷന്റെ നിർമ്മാതാക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

ഞാൻ ദൃശ്യം: ദ കൺക്ലൂഷൻ കണ്ടു.,​ ജനപ്രിയമായ ഈ യാത്രയ്ക്ക് അനുയോജ്യമായ അവസാനം കണ്ടെത്തിയ രീതിയെ അഭിനന്ദിക്കുന്നതായി മോഹൻലാൽ പറഞ്ഞു. അഭിഷേക് പഥക്,​ കുമാർ മംഗത് പഥക്,​ അജയ്‌ ദേവ്ഗൺ, കൂടാതെ ചിത്രത്തിലെ എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. വളരെ നന്നായി ചെയ്തു എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

ഒക്ടോബർ രണ്ടിന് തിയേറ്ററിലെത്തിയ സിനിമ സംവിധാനം ചെയ്തത് അഭിഷേക് പഥക് ആണ്. മലയാളം പതിപ്പിന്റെ മൂന്നാംഭാഗത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായാണ് ദൃശ്യം 3 കൺക്ലൂഷൻ ഒരുക്കിയിരിക്കുന്നത്. ജയ്‌ദ്പ് അഹ്‌ലാവത്,​ പ്രകാശ് രാജ്,​ തബു,​ ശ്രിയ ശരൺ,​ രജത് കപൂർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. അഭിഷേക് പഥക്,​ ആമിൽ കിയാഖാൻ,​ പർവേസ് ഷെയ്‌ഖ് എന്നിവർ ചേർന്ന് രചിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് അലോക് ജെയ്‌ൻ,​ അജിത് അന്ധാരെ,​ കുമാർ മംഗത് പഥക്,​ അഭിഷേക് പഥക് എന്നിവർ ചേർന്നാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRISHYAM 3, DRISHYAM 3 CONCLUSION, MOHANLAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY