SignIn
Kerala Kaumudi Online
Saturday, 19 September 2026 7.29 AM IST

സിഗ്‌മയുടെ കഥ സീക്രട്ട്,​ ട്രെയിലർ

ssss

കേരളത്തിൽ വിതരണം ശ്രീഗോകുലം മുവീസ്

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന സിഗ്‌മ ഒക്ടോബർ 2ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ശ്രീ ഗോകുലം മുവീസാണ് കേരളത്തിൽ വിതരണം. ആന്ധ്രയിലും തെലുങ്കാനയിലും മൈത്രി മൂവി മേക്കേഴ്സാണ് വിതരണം. സിഗ്‌മയുടെ കഥ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. സന്ദീപ് കിഷൻ നായകനാവുന്ന ചിത്രം കവർച്ചയും സാഹസികതയും നിധി വേട്ടയുമായി ചുറ്റിപ്പറ്റി രസകരമായ ആക്‌ഷൻ ത്രില്ലറായിരിക്കും എന്ന് ട്രെയിലർ സൂചന നൽകുന്നു.

ഫറ അബ്ദുള്ള, രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ പണ്ഡിറ്റ് എന്നിവരാണ് മറ്റു താരങ്ങൾ. ലൈക പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എ. സുബാസ്കരൻ ആണ് നിർമ്മാണം. എസ്. തമൻ ഈണം ഒരുക്കുന്നു. കൃഷ്ണ വസന്ത് ഛായാഗ്രഹണം നിർവഹിക്കുന്നു. കോ ഡയറക്ടർ സഞ്ജീവ്, ഡ്രീ ബിഗ് ഫിലിംസ് ആണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. പി.ആർ.ഒ. ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIGMA, TRAILER, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY