SignIn
Kerala Kaumudi Online
Wednesday, 14 October 2026 12.36 AM IST

മോഹൻലാൽ സുഖചികിത്സയിൽ, ദൃശ്യം-2 ഒരാഴ്ച വൈകും

drishyam

നാളെ ചിത്രീകരണമാരംഭിക്കാനിരുന്ന ജീത്തുജോസഫിന്റെ മോഹൻലാൽ ചിത്രമായ ദൃശ്യം -2 ഒരാഴ്ച വൈകും. സെറ്റ് വർക്കുകൾ പൂർത്തിയാകാത്തതിനാലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നീട്ടിയത്.

പെരിങ്ങോട്ടുകര ഗുരുകൃപ ആയുർവേദ ഹെറിറ്റേജിൽ സുഖചികിത്സയിലാണ് മോഹൻലാൽ ഇപ്പോൾ.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം-2 നിർമ്മിക്കുന്നത്. മീന ഉൾപ്പെടെ ദൃശ്യത്തിലഭിനയിച്ച ഒട്ടുമിക്ക താരങ്ങളും ദൃശ്യം -2 വിലുമുണ്ടാകും.

തൊടുപുഴയും എറണാകുളവുമാണ് പ്രധാന ലൊക്കേഷനുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY