SignIn
Kerala Kaumudi Online
Sunday, 26 July 2026 4.44 PM IST

അല്ലുഅർജുന്റെ രാക്കയിൽ ഫെബിന ജോർജ്

ff

അല്ലുഅർജുൻ നായകനായി അറ്റ്‌ലി സംവിധാനം ചെയ്യുന്ന രാക്ക എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ ഫെമിന ജോർജ്. ഇതാദ്യമായാണ് ഫെബിന ജോർജ് തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നത്. രാക്കയിൽ പ്രധാന വേഷത്തിൽ ആണ് ഫെമിന ജോർജ് എത്തുന്നത്. ടൊവിനോ തോമസ് നായകനായി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന ചിത്രത്തിൽ ബ്രൂസിലി ബിജി എന്ന അടിപൊളി നായിക കഥാപാത്രമായി എത്തിയ താരം ആണ് ഫെമിന ജോർജ്. അർജുൻ അശോകൻ നായകനായ തീപ്പൊരി ബെന്നി ആണ് ഫെമിനയുടെ ആദ്യ തിയേറ്റർ റിലീസ്. ശേഷം മൈക്കിൽ ഫാത്തിമ ആണ് മറ്റൊരു ചിത്രം.

ശ്രീനാഥ് ഭാസിയോടൊപ്പം അഭിനയിച്ച കറക്കം അടുത്ത മാസം റിലീസിന് ഒരുങ്ങുകയാണ്. ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ഡിസ്‌കോ എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. ആന്റണി വർഗീസ്, അർജുൻ അശോകൻ, ലുക്‌മാൻ എന്നിവർ ഉൾപ്പെടെ നീണ്ട താരനിര ആണ് ഡിസ്‌കോയിൽ അണിനിരക്കുന്നത്. ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഡിസ്‌കോയ്ക്ക് ചെമ്പൻ വിനോദ് ആണ് തിരക്കഥ. അതേസമയം അല്ലു അർജുന്റെയും അറ്റ്‌ലിയുടെയും കരിയറിലെ ഏറ്റവും ഉയർന്ന ബഡ്‌ജറ്റിൽ ഒരുങ്ങുന്ന രാക്ക സൺപിക്ചേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. സൂപ്പർ ഹീറോയായി അല്ലു അർജുൻ എത്തുന്ന ചിത്രത്തിൽ ദീപിക പദുകോൺ, മൃണാൾ താക്കൂർ, രശ്മിക മന്ദാന, ജാൻവികപൂർ എന്നിവരാണ് നായികമാർ. അല്ലു അർജുന്റെ ഇരുപത്തിരണ്ടാമത്തെ ചിത്രവും അറ്റ്‌ലിയുടെ ആറാമത്തെ ചിത്രവുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALLU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY