SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.18 AM IST

ഡിനോയുടെ മമ്മൂട്ടി ചിത്രത്തിൽ ഗൗതം മേനോൻ

ചിത്രീകരണം ഏപ്രിലിൽ

ss

നവാഗതനായ ഡിനോ ഡെന്നീസ് രചനയും സംവിധാനവും നിർവഹിക്കുന്ന മമ്മൂട്ടി ചിത്രത്തിൽ ഗൗതം മേനോൻ. ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണ് ഗൗതം മേനോൻ എത്തുന്നത്. തമിഴിലെ പ്രശസ്ത സംവിധായകനും നടനും നിർമ്മാതാവുമായ ഗൗതം മേനോൻ ആദ്യമായാണ് മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാകുന്നത്.

നാം എന്ന ചിത്രത്തിലൂടെയാണ് അഭിനേതാവായി ഗൗതം മേനോൻ മലയാളത്തിലേക്ക് എത്തുന്നത്. ട്രാൻസ് , ലവ്ഫുള്ളി യുവേഴ്സ് വേദ, അനുരാഗം എന്നിവയാണ് മറ്റു ചിത്രങ്ങൾ.

ദുൽഖർ സൽമാന്റെ കണ്ണുംകണ്ണും കൊള്ളയടിത്താൽ, സീതാരാമം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രത്തെ ഗൗതം മേനോൻ അവതരിപ്പിച്ചിട്ടുണ്ട്. ഷൈൻ ടോം ചാക്കോ ആണ് ഡിനോ ഡെന്നീസ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.

കൊച്ചിയാണ് പ്രധാന ലൊക്കേഷൻ.താരനിർണയം പൂർത്തിയായി വരുന്നു. കുറുപ്പ്, റോഷാക്ക്, കിംഗ് ഒഫ് കൊത്ത തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ നിമിഷ് രവി ആണ് കാമറ. തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും ജിനു വി. എബ്രഹാമും ചേർന്നാണ് നിർമ്മാണം. തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ്.ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും ആണ് തിയേറ്റർ ഒഫ് ഡ്രീംസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം. ഈ ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് പുരോഗമിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY