SignIn
Kerala Kaumudi Online
Tuesday, 06 October 2026 3.05 AM IST

'ഹോട്ട്, ക്യൂട്ട്' ലുക്കിൽ കരീന; ബാക്‌ലെസ് വസ്ത്രത്തിൽ തിളങ്ങി താരം, ചിത്രങ്ങൾ കാണാം

kareena

കുടുംബ ജീവിതത്തിനും കരിയറിനും ഒരുപോലെ പ്രാധാന്യം നൽകുന്ന താരമാണ് കരീന. നിരവധി ആരാധകരുള്ള താരം തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ കരീനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

A post shared by Kareena Kapoor Khan FC (@kareenakapoorteam)

കറുപ്പ് നിറത്തിലുള്ള ബാക്‌ലെസ് വസ്ത്രമാണ് കരീന ധരിച്ചിരിക്കുന്നത്. വസ്ത്രത്തിന് ചേരുന്ന രീതിയിൽ മിനിമലായ ഡയമണ്ട് സ്റ്റഡും മോതിരവും താരം അണിഞ്ഞിട്ടുണ്ട്. വെള്ള കല്ലുകൾ പതിപ്പിച്ച കറുപ്പ് ഹീൽസാണ് ഈ വസ്ത്രത്തിനൊപ്പം കരീന ധരിച്ചിരിക്കുന്നത്. ലോ ബൺ ഹെയർ സ്റ്റൈലിനൊപ്പം ബ്ലഷ് പിങ്ക് നിറത്തിലുള്ള ലിപ്സ്റ്റിക്കും, വസ്ത്രത്തിന് ചേരും വിധം ഐ മേക്കപ്പും ചെയ്തിട്ടുണ്ട്. പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ദിവ്യ ചബ്ലാനിയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.

A post shared by Kareena Kapoor Khan FC (@kareenakapoorteam)

' ഹോട്ട് ലുക്ക്', 'ക്യൂട്ട് ലുക്ക്' തുടങ്ങി നിരവധി കമന്റുകൾ ആരാധകർ ചിത്രത്തിന് താഴെ പങ്കുവച്ചിട്ടുണ്ട്.

A post shared by Kareena Kapoor Khan FC (@kareenakapoorteam)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAREENA, KAREENA PHOTOSHOOT, KAREENA KAPOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY