
രണ്ടു ചിത്രങ്ങളിലൊന്ന് സ്പോർട്സ് ഡ്രാമ,
നിർമ്മാണം ഷിബു തമ്മീൻസ്
ജാൻ-എ-മൻ, മഞ്ഞുമ്മൽ ബോയ്സ്, ബാലൻ എന്നീ ബ്ലോക് ബസ്റ്റർ വിജയം നേടിയ ചിത്രങ്ങൾക്കു ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദേശീയ പുരസ്കാര ജേതാവും കന്നട സൂപ്പർ താരവുമായ ഋഷഭ് ഷെട്ടി നായകൻ. ചിദംബരം സംവിധാനം ചെയ്യുന്ന രണ്ടു ചിത്രങ്ങളിൽ ഋഷഭ് നായകനാവും. കന്നടയിൽ ഒരുങ്ങുന്ന ആദ്യ ചിത്രം സ്പോർട്സ് ഡ്രാമ ആണ്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. ഷിബു തമ്മീൻസാണ് നിർമ്മാണം. രണ്ടു ചിത്രങ്ങളും പാൻ ഇന്ത്യൻ റിലീസ് ലക്ഷ്യമിടുന്നു. അതേസമയം ജയ് ഹനുമാന്റെ ജേലികളിലാണ് ഋഷഭ്. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ജയ ഹനുമാൻ ഹൈദരാബാദിലാണ് ചിത്രീകരണം. അക്ഷയ് ഖന്ന, റാണ ദഗുബാട്ടി, മമിത ബൈജു , ഇന്ദ്രജിത്, വാമിഖ ഗബ്ബി തുടങ്ങി നീണ്ട താര നിരയുണ്ട്. മമിത ബൈജുവിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണിത്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു.
തന്റെ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായാണ് 2024 ൽ പ്രശാന്ത് വർമ്മ ഹനുമാൻ സംവിധാനം ചെയ്തത്. രണ്ടാംഭാഗമാണ് ജയ്ഹനുമാൻ.
തെലുങ്കിലെ പ്രമുഖ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ഒരുക്കുന്ന ജയ് ഹനുമാൻ ടി സീരിസ് ആണ് അവതരിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |