
ജയസൂര്യ നായകനായി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മായൻ ചാപ്റ്റർ 1 ആഗോള റിലീസായി ഡിസംബർ 3ന് പ്രദർശനത്തിന് എത്തും. ലൈൻ ബിയോണ്ട് ദ ഷാഡോസ് എന്നാണ് ടാഗ് ലൈൻ. പതിവ് മിസ്റ്ററി ത്രില്ലറിൽനിന്ന് വ്യത്യസ്തമായി കറുത്തച്ചനൂട്ട്’ എന്ന ദുർമന്ത്രവാദ രീതിയെ ആസ്പമാക്കി ജിതിൻ കെ. ജോസ് അവതരിപ്പിക്കന്ന ചിത്രം ആണ്. സൂപ്പർ ഹിറ്റായ കളങ്കാവലിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം, ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്ററുകൾ നിർമ്മിച്ച രാജീവ് ഗോവിന്ദൻ മാജിക് മൂൺ പ്രൊഡക്ഷൻസ് ബാനറിൽ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ്. നൈല ഉഷയാണ് നായിക. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരാണ് മറ്റ് താരങ്ങൾ. റാഫിയും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ .ക്യാമറ ഫൈസൽ അലി, സംഗീതം മുജീബ് മജീദ്, ഗാനങ്ങൾ - രാജീവ് ഗോവിന്ദൻ, ജിതിൻ കെ. ജോസ്, എഡിറ്റിംഗ് പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ - സുനിൽ ദാസ്, ലൈൻ പ്രൊഡ്യൂസർ - രോഹിത് ആർ നായർ, കോസ്റ്റ്യൂം - സമീറ സനീഷ്, മേക്കപ്പ് - അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ബോസ് വി, കോ - റൈറ്റർ - ശ്രീഖിൽ ശ്രീനിവാസൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |