കീർത്തി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന കാർത്തിക് ചിത്രം ദോറൊത്തിയിലെ ചുംബന രംഗം ചോർന്നു. പുരുഷ കഥാപാത്രങ്ങൾ ചുംബിക്കുന്ന ഇന്റിമേറ്റ് രംഗമാണ് എക്സിൽ പ്രചരിക്കുന്നത്. ചിത്രം മുന്നോട്ടു വയ്ക്കുന്ന എൽ.ജി.ബി.ടി.ക്യു വിഷയവുമായി ബന്ധപ്പെട്ടാണ് സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നത്. ചിത്രത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പ്രതികരണങ്ങളാണ് ഉയരുന്നത്.
കീർത്തി സുരേഷിനൊപ്പം സനന്തും റിഷികാന്തും പ്രധാന വേഷങ്ങളിലെത്തുന്ന ഡൊറോത്തി സെപ്തംബർ 25നാണ് റിലീസ് ചെയ്തത്. നേരത്തെ ടൊറന്റോ ഫെസ്റ്റിവലിൽ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. എന്നാൽ തിയേറ്ററുകളിൽ എത്തിയതോടെ പ്രതികരണങ്ങൾ മാറിയിരിക്കുകയാണ്. 1990കളിലെ തമിഴ്‌നാട്ടിലെ ഗ്രാമിണ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം കാർത്തി, സുബ്ബു എന്നീ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ജാതിവ്യവസ്ഥയ്ക്കും പുരുഷാധിപത്യത്തിനും ഇടയിൽ വളരുന്ന ഇവരുടെ ജീവിതത്തിലേക്ക് കീർത്തി അവതരിപ്പിക്കുന്ന ഡോറോത്തി എന്ന കഥാപാത്രം കടന്നുവരുന്നതാണ് കഥാതന്തു. സിനിമയുടെ രണ്ടാം പകുതിയിലാണ് കഥ സ്വവർഗ പ്രണയം എന്ന തീമിലേക്ക് മാറുന്നത്. ചിത്രത്തിലെ ഇന്റിമേറ്റ് രംഗം എക്സിൽ ചോർന്നതോടെയാണ് വിവാദം കനത്തത്. രണ്ട് പുരുഷൻമാർ ചുംബിക്കുന്നതും സ്ത്രീ കഥാപാത്രം ഇത് കാണുന്നതുമായ രംഗമാണ് പ്രചരിക്കുന്നത്.
ചിത്രം നാടിന്റെ സംസ്കാരത്തെ നശിപ്പിക്കുന്നു എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് എക്സിൽ #BoycottDorothy എന്ന ഹാഷ്ടാഗ് പ്രചരിക്കുകയാണ്. എന്നാൽ ചിത്രം അനുകൂലിച്ച് സിനിമാ നിരൂപകരും ഒരു വിഭാഗം പ്രേക്ഷകരും രംഗത്തെത്തി. സമൂഹത്തിൽ നിലനിൽക്കുന്ന കയ്പേറിയ യാഥാർത്ഥ്യങ്ങളെ തുറന്നു കാട്ടുകയാണ് ചിത്രം ചെയ്യുന്നതെന്ന് ഇവർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |