SignIn
Kerala Kaumudi Online
Saturday, 19 September 2026 6.34 PM IST

വീട്ടിലേക്കു വരുന്നുണ്ട്, ഊണ് അവിടുന്നാക്കാം, തരുമല്ലോന്ന് മുരളിച്ചേട്ടൻ; സന്തോഷം പങ്കുവച്ച് കൃഷ്ണകുമാ‌‌ർ

krishna-kumar-muralidhara

കേന്ദ്രമന്ത്രി വി മുരളീധരൻ തന്റെ വീട്ടിൽ വന്ന സന്തോഷം പങ്കുവച്ച് നടൻ കൃഷ്ണകുമാർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആരാധകരെ അറിയിച്ചത്. മുരളീധരനും സംഘത്തിനുമൊപ്പമുള്ള തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.


വീട്ടിലേക്ക് വരുന്നെന്നും പറഞ്ഞ് മുരളീധരൻ വിളിച്ചതിനെക്കുറിച്ചാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്. ഇത്രയും തിരക്കുകൾക്കിടയിലും തന്റെ വീട് സന്ദർശിച്ച്, സ്‌നേഹം പങ്കിട്ടതിൽ നന്ദിയുണ്ടെന്നും കൃഷ്ണകുമാർ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇന്നലെ അപ്രതീക്ഷിതമായി കേന്ദ്രമന്ത്രി ശ്രി വി മുരളീധരൻ.. മുരളിചേട്ടന്റെ ഒരു ഫോൺ വന്നു. വീട്ടിലേക്കു വരുന്നുണ്ട്, ഊണ് അവിടുന്നാക്കാം.. തരുമല്ലോ. ഞാനും, ജയശ്രീയും കൂടെ നാല് പേരും...

കുറെ നാളായി മുരളി ചേട്ടൻ പറയുന്നതല്ലാതെ വരാറില്ല.. തിരക്കാണ് കാരണമെന്ന് എനിക്കും അറിയാം.. എന്തായാലും ഇത്തവണ വന്നു, ഒപ്പം സ്റ്റേറ്റ് കമ്മിറ്റി മെമ്പറും കൗൺസിലറുമായ ശ്രി അശോക് കുമാർ, സ്റ്റേറ്റ് സെക്രട്ടറി ശ്രി ശിവൻ കുട്ടി, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ശ്രി തോട്ടക്കാട് ശശി, മേഖല വൈസ് പ്രസിഡന്റ്‌ കല്ലയം വിജയകുമാർ എന്നിവരും ഉണ്ടായിരുന്നു. ഊണിനു ശേഷം വളരെ നേരം കുടുംബാങ്ങളുമായി ചിലവഴിച്ചന്ശേഷം ഇന്നലത്തെ ഔദ്യോഗിക ചടങ്ങുകൾക്കായി ചേട്ടൻ പുറപ്പെട്ടു. ഇത്രയും തിരക്കിനിടയിലും ഞങ്ങളുടെ വീട് സന്ദർശിച്ചതിലും സ്നേഹം പങ്കിട്ടതിലും എന്റെയും കുടുംബങ്ങളുടെയും നന്ദി അറിയിക്കുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KRISHNA KUMAR, FB POST, V MURALIDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY