SignIn
Kerala Kaumudi Online
Monday, 06 July 2026 10.19 PM IST

'എന്റെ പ്രൊഡക്ഷൻ കമ്പനി പൂട്ടിയാലും, എൽസിയു പൂട്ടിക്കില്ല': അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലോകേഷ് കനകരാജ്

READ ENGLISH VERSION
lokesh-kanagaraj
ലോകേഷ് കനകരാജ്.

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് അവസാനിപ്പിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി സംവിധായകൻ ലോകേഷ് കനകരാജ്. താൻ നായകനായി അരങ്ങേറ്റം കുറിക്കുന്ന 'ഡിസി' എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് സംവിധായകൻ എൽസിയുവിന്റെ ഭാവിയെക്കുറിച്ച് മനസ് തുറന്നത്. കൈതി, വിക്രം, ലിയോ എന്നീ ചിത്രങ്ങളിലൂടെ ലോകേഷ് സൃഷ്ടിച്ച സിനിമാ പ്രപഞ്ചം അവസാനിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. ഇതിന് മറുപടിയുമായിട്ടാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. പ്രചരിക്കുന്ന വാർത്തകൾ ഊഹാപോഹങ്ങളെന്ന് ലോകേഷ് വ്യക്തമാക്കി.

'എൽസിയു അവസാനിപ്പിച്ചു എന്ന രീതിയിൽ ചർച്ചകൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. എന്റെ സ്വന്തം നിർമ്മാണ കമ്പനിയായ 'ജി സ്‌ക്വാഡ്' ഞാൻ പൂട്ടും, പക്ഷേ എൽസിയു നിർത്താനാകില്ല. ശരിക്കും പറഞ്ഞാൽ ഇതിന് 'എൽസിയു' എന്ന് പേരിട്ടത് ഞാനല്ല, സോഷ്യൽ മീഡിയയിലൂടെ ആരാധകരാണ് പേര് നൽകിയത്. ഞാനത് ഏറ്റെടുത്തു എന്ന് മാത്രം.

പെട്ടെന്നൊരു ദിവസം ഇനി എൽസിയു ചിത്രങ്ങൾ ഇല്ലെന്ന് എനിക്ക് പറയാനാകില്ല. കൈതി 2, വിക്രം 2, റോളക്‌സ് എന്നിവയെല്ലാം ഞാൻ ചെയ്യുമെന്ന് ഉറപ്പ് നൽകിയ സിനിമകളാണ്. എൽസിയു അവസാനിച്ചിട്ടില്ല, അത് തുടരും. അല്ലു അർജുൻ സാറിന്റെ ചിത്രം കഴിഞ്ഞാലുടൻ ഞാൻ എൽസിയു പ്രൊജക്ടുകളിലേക്ക് കടക്കും. കൂടാതെ എന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന 'ബെൻസ്' എന്ന ചിത്രവും എൽസിയുവിന്റെ ഭാഗമാണ്,'- ലോകേഷ് കൂട്ടിച്ചേർത്തു.

അതേസമയം, ലോകേഷ് ആദ്യമായി കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം 'ഡിസി' ഈ മാസം 31ന് തിയേറ്ററുകളിലെത്തും. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രം ക്ലാസിക് പ്രണയകഥയായ 'ദേവദാസി'ന്റെ പുനരാവിഷ്‌കാരമാണ്. ചിത്രത്തിൽ ദേവദാസായി ലോകേഷ് എത്തുമ്പോൾ വാമിഖ ഗബ്ബി,​ സഞ്ജന എകെ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീതം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOKESH KANAKARAJ, LCU, TAMIL CINEMA, MOVIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY