SignIn
Kerala Kaumudi Online
Saturday, 27 June 2026 5.55 AM IST

മോഹൻലാലിന് സമ്മാനം നൽകി ഫുട്‌ബോൾ  ഇതിഹാസം  ലയണൽ മെസി; കമന്റുമായി ആരാധകർ

READ ENGLISH VERSION
messi

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയുടെ വക നടൻ മോഹൻലാലിന് സമ്മാനം. മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ തനിക്ക് കിട്ടിയ സമ്മാനത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. മെസിയുടെ കയ്യൊപ്പ് പതിഞ്ഞ ജേഴ്സിയാണ് മോഹൻലാലിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്.

'ഡിയർ ലാലേട്ടാ' എന്നാണ് ജേഴ്സിയിൽ മെസി എഴുതിയിരിക്കുന്നത്. ഡോ. രാജീവ് മാങ്കോട്ടിൽ, രാജേഷ് ഫിലിപ്പ് എന്നിവർ ചേർന്നാണ് മോഹൻലാലിന് ഇത്തരമൊരു അപൂർവ സമ്മാനം നൽകിയത്. അവർക്ക് നന്ദിയും മോഹൻലാൽ അറിയിച്ചിട്ടുണ്ട്.

'ജീവിതത്തിലെ ചില നിമിഷങ്ങൾ അങ്ങനെയാണ്. വാക്കുകൾക്ക് അതീതമായിരിക്കും. അത് എന്നും നിങ്ങളോടൊപ്പം ഉണ്ടാകുകയും ചെയ്യും. ഇന്ന് അത്തരമൊരു നിമിഷം എനിക്ക് ലഭിച്ചു. എനിക്ക് കിട്ടിയ സമ്മാനപ്പൊതി അഴിക്കുമ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു. ഇതിഹാസതാരം ലയണൽ മെസി ഒപ്പുവച്ച ജേഴ്സി. അതിൽ എന്റെ പേരും എഴുതിയിരുന്നു',- മോഹൻലാൽ കുറിച്ചു.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ഹൃദയപൂർവം' എന്ന സിനിമയുടെ സെറ്റിലെത്തിയാണ് ജഴ്സി ഇവർ മോഹൻലാലിന് കെെമാറിയത്. ജേഴ്സിയുടെ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ നിരവധി കമന്റും ലെെക്കും ലഭിക്കുന്നുണ്ട്.

'ഒരാൾ ഭൂമിയിൽ പിറന്നത് ഫുട്ബോൾ കളിക്കാണെങ്കിൽ മറ്റൊരാൾ പിറന്നത് അഭിനയിച്ചു വിസ്മയിപ്പിക്കാനായി', 'മെസ്സിയും ലാലേട്ടനും കഴിഞ്ഞിട്ടേ മ്മക്ക് മറ്റുള്ളവർ ഉള്ളൂ. ഫുട്ബോളിൽ ആയാലും സിനിമയിൽ ആയാലും', 'ഒരു വിസ്മയത്തിന് മറ്റൊരു വിസ്മയം നൽകിയ സമ്മാനം','സച്ചിനും ലാലേട്ടനും മെസ്സിയും', 'സൂപ്പർ' ഇങ്ങനെ പോകുന്നു കമന്റുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MESSI, MOHANLAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY