SignIn
Kerala Kaumudi Online
Thursday, 25 June 2026 9.31 PM IST

വിജയ്ക്കായി പിറന്നാള്‍ കേക്കുകള്‍ എത്തിച്ചത് രണ്ട് നഗരങ്ങളില്‍ നിന്ന്; ചെന്നൈയില്‍ കിട്ടാത്ത സാധനം തൃഷ വരുത്തിയത് വിമാനമാര്‍ഗം?

vijay

ചെന്നൈ: നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ് തന്റെ 52ാം പിറന്നാള്‍ ആഘോഷിച്ചത് തിങ്കളാഴ്ചയാണ്. എന്നാല്‍ സുഹൃത്തായ നടി തൃഷയുടെ ആശംസകളെത്താന്‍ വൈകിയത് സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ അധികം വൈകാതെ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ തൃഷ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. വിജയ്ക്ക് ഒപ്പം പിറന്നാള്‍ കേക്ക് മുറിക്കാനൊരുങ്ങുന്ന ചിത്രങ്ങളാണ് നടി പങ്കുവച്ചത്. പിറന്നാള്‍ ആഘോഷത്തിന് ഉപയോഗിച്ച കേക്കുകളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രധാന ചര്‍ച്ചാവിഷയം.

ചിത്രങ്ങളില്‍ കാണുന്നത് പോലെ മൂന്ന് ഫ്‌ളേവറുകളുടെ അഞ്ച് കേക്കുകളാണ് ആഘോഷത്തിനായി തൃഷ വാങ്ങിയത്. സ്‌ട്രോബറി വൈറ്റ് ചോക്ലേറ്റ് കേക്ക്, മാംഗോ കേക്ക്, തിരാമിസു എന്നിവയാണ് എത്തിച്ചത്. ഇതില്‍ കൂട്ടത്തിലെ ഏറ്റവും വലുപ്പം കൂടിയ സ്‌ട്രോബറി വൈറ്റ് ചോക്ലേറ്റ് കേക്ക് വാങ്ങിയത് ചെന്നൈയിലുള്ള 'ദി ഷെഫ് ഹൗസ് ബേക്കര്‍' എന്ന സ്ഥാപനത്തില്‍ നിന്നാണ്. ചെന്നൈയിലെ 'സ്റ്റബോണ്‍ ബേക്കറില്‍' നിന്നാണ് മാംഗോ കേക്ക് എത്തിച്ചിരിക്കുന്നത്. ബേക്കറിയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലും ഈ പിറന്നാള്‍ ചിത്രം പങ്കുവച്ചിട്ടുണ്ട്.

എന്നാല്‍ കൂട്ടത്തിലെ താരം തിരാമിസു ഡെസേര്‍ട്ട് ആണ്. പ്രശസ്ത കഫേ ശൃംഖലയായ 'കോണ്‍സു' വില്‍ നിന്നാണ് ഇത് എത്തിച്ചത്. എന്നാല്‍ കോണ്‍സുവിന് ചെന്നൈയില്‍ ഔട്ട്‌ലെറ്റുകളില്ല. ഇന്ത്യയില്‍ ഹൈദരാബാദ്, ബംഗളൂരു, മുംബയ് എന്നീ നഗരങ്ങളില്‍ മാത്രമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. വിജയ്ക്കായി ഈ സ്‌പെഷ്യല്‍ കേക്ക് തൃഷ എത്തിച്ചത് വിമാനമാര്‍ഗം ആണെന്നാണ് നെറ്റിസണ്‍സിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരണമൊന്നുമില്ല. എന്തായാലും മുഖ്യമന്ത്രിയുടെ പിറന്നാള്‍ ആഘോഷത്തോടൊപ്പം തമിഴ്‌നാട്ടില്‍ ഈ കേക്കുകളും ചര്‍ച്ചയായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY, THRISHA, BIRTHDAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY