തിരുവനന്തപുരം: മുതിർന്ന ബോളിവുഡ് നടൻ നാനാ പടേക്കറുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. നാനാ പടേക്കർ അവതരിപ്പിച്ച ഓരോ കഥാപാത്രത്തിലും അപൂർവമായ തീവ്രതയും ആഴവും സത്യസന്ധതയും നിറച്ചിരുന്നുവെന്ന് മോഹൻലാൽ എക്സിൽ കുറിച്ചു.
'നാനാ പടേക്കർ ജി താങ്കൾ അവതരിപ്പിച്ച ഓരോ കഥാപാത്രത്തിനും അപൂർവമായ തീവ്രതയും ആഴവും സത്യസന്ധതയും നൽകി. താങ്കളുടെ അഭിനയമികവും കരുണയും തലമുറകളോളം ഓർമിക്കപ്പെടുന്ന മായാത്ത മുദ്രയാണ് അവശേഷിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു,'- മോഹൻലാൽ കുറിച്ചു.
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും ശക്തമായ അഭിനയശൈലിയിലൂടെയും ശ്രദ്ധേയനായ അദ്ദേഹത്തിന്റെ വിയോഗത്തിൽ സിനിമാ ലോകം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തിയിരുന്നു. നാനാ പടേക്കറുടെ സംസ്കാരം ഇന്ന് വൈകിട്ട് ഏഴിന് മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപമുള്ള ഡൊണാജെ ഫാംഹൗസിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. സിനിമ, നാടകം തുടങ്ങി വിവിധ മേഖലകളിലായി അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന നാനാ പടേക്കറുടെ അഭിനയജീവിതത്തിനാണ് തിരശീല വീഴുന്നത്.
Actor Mohanlal condoled the demise of veteran Bollywood actor Nana Patekar, praising his unique intensity, depth, and honesty in every character. Mohanlal stated that Patekar's acting prowess left an indelible mark, remembered by generations. The film fraternity also mourned his passing. Patekar's funeral, with full official honors, is scheduled for today at 7 PM in Pune, Maharashtra.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |