
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹ ശേഷം ഒന്നിക്കുന്ന പാൻ ഇന്ത്യൻ പീരിയഡ് ആക്ഷൻ ചിത്രം രണബാലിയുടെ ടീസർ ഇന്ന് പുറത്തിറങ്ങും .ഒക്ടോബർ 16ന് ലോകവ്യാപകമായി പ്രദർശനത്തിന് എത്തുന്ന രണബാലി രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ആണ്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിച്ച് ടി-സീരി സ് ആണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. 19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് രണബാലി. ദ മമ്മി, ദ മമ്മി റിട്ടേൺസ്, ബ്ലഡ് ഡയമണ്ട്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് താരം ആർനോൾഡ് വോസ്ലൂ ആണ് പ്രതിനായകൻ. പി.ആർ.ഒ: ആതിര ദിൽജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |