
മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ഹാപ്പിലൂപ്പ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഫാമിലി ഫൈൺ വൈബിലാണ് പോസ്റ്റർ . ഫാമിലി ഫൺ, യൂത്ത് എൻർജി, ഫീൽ ഗുഡ് മൂഡ് എന്നിവ ഒരുമിപ്പിക്കുന്ന ചിത്രം ആണോ എന്ന ആകാംക്ഷയും പോസ്റ്റർ സമ്മാനിക്കുന്നു.
ഗൗതമന്റെ രഥം , വാഴ 1 എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ കന്നട, തുളു നടൻ ജെ. പി തുമിനാട് മലയാളത്തിലേക്ക് എത്തുന്നു. മുകേഷ്,മധു വാര്യർ, വി .കെ പ്രകാശ്, നീരജ രാജേന്ദ്രൻ, നിശാന്ത് സാഗർ, ആതിര രാജീവ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമർ ആണ്. ഛായാഗ്രഹണം - ഗൗതം ശങ്കർ, എഡിറ്റർ - കണ്ണൻ മോഹൻ, സംഗീതം - ഇലക്ട്രോണിക് കിളി& പാർവതീഷ് പ്രദീപ്, പ്രൊഡക്ഷൻ ഡിസൈനർ - ക്രിപേഷ് അയ്യപ്പൻകുട്ടി, പി .ആർ . ഒ എ.എസ്. ദിനേശ്, ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |