
ബിജു മേനോൻ നായകനായ അവറാച്ചൻ ആൻഡ് സൺസ് ഏറ്റെടുത്ത് കുടുംബ പ്രേക്ഷകർ. കഴിഞ്ഞ വാരം റിലീസ് ചെയ്ത ചിത്രങ്ങളിൽ ഗംഭീര കളക്ഷനും പ്രേക്ഷക പ്രീതിയും നേടി മുന്നേറുകയാണ് അവറാച്ചൻ ആൻഡ് സൺസ് . ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ തമ്പി സംവിധാനം ചെയ്യുന്നു.
വർക്കിങ് ഡേയിലും ഫാസ്റ്റ് ഫില്ലിംഗ് - ഹൗസ് ഫുൾ ഷോകളാണ് ലഭിക്കുന്നത്. ബിജുമേനോനോടൊപ്പം ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രേസ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷ സാരംഗ് എന്നിവരാണ് മറ്റു താരങ്ങൾ. തിരക്കഥ ഒരുക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. സഹ നിർമ്മാണം : ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്, ഛായാഗ്രഹണം : സജിത് പുരുഷൻ, എഡിറ്റിംഗ്: ആകാശ് ജോസഫ് വർഗീസ്, സംഗീത സംവിധാനം : സനൽ ദേവ്, അഡ്വെർടൈസിംഗ് : ബ്രിങ് ഫോർത്ത്, വി എഫ് എക്സ് : പ്രോമൈസ് സ്റ്റുഡിയോസ്, പി. ആർ .ഒ : പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |