
കന്നട സൂപ്പർതാരം ഋഷഭ് ഷെട്ടി നായകനായി പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ജയ് ഹനുമാനിൽ തമിഴ് നടൻ പ്രഭുവും. ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ഷെഡ്യൂൾ ഒക്ടോബർ 12 വരെ ഉണ്ടാവും. മമിത ബൈജു ഈ ഷെഡ്യൂളിലും ജോയിൻ ചെയ്തു. മെഗാ വിജയത്തിളക്കവുമായി മുന്നേറുന്ന മമിത ബൈജുവിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം ആണ് ജയ് ഹനുമാൻ. ഹിന്ദിയിൽ നിന്ന് അക്ഷയ് ഖന്ന, തെലുങ്കിൽ നിന്ന് റാണ ദഗുബട്ടി, മലയാളത്തിൽ നിന്ന് ഇന്ദ്രജിത്ത് എന്നിവർ ജയ് ഹനുമാന്റെ ഭാഗം ആണ്. മലയാളിയായ നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു.
ഋഷഭ് ഷെട്ടി ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രം തെലുങ്കിലെ പ്രമുഖ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മാണം. 2024ൽ ആണ് തന്റെ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായി ജയ് ഹനുമാൻ പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്നത്. 40 കോടി മുതൽമുടക്കിൽ ഒരുക്കിയ ഹനുമാൻ 350 കോടി ബോക്സ് ഓഫീസിൽ നേടി. ഐമാക്സ് ത്രിഡി ഫോർമാറ്റിൽ ആണ് ജയ് ഹനുമാന്റെ ചിത്രീകരണം. സംഗീതം: എം.എം. കീരവാണി. ടി സീരിസ് അവതരിപ്പിക്കുന്ന ജയ് ഹനുമാന്റെ ചിത്രീകരണം സെപ്തംബർ 22നാണ് തുടക്കം കുറിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |