SignIn
Kerala Kaumudi Online
Wednesday, 07 October 2026 10.32 PM IST

'ബത്ലഹേമും യവനകഥയും' ഹിറ്റായി , 30 വർഷത്തിന് ശേഷം അന്ന തിരിച്ചു വരുന്നു

anna-movie-
അന്ന സിനിമയുടെ പോസ്റ്റർ,​ ബ‌ത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിൽ മമിത ബൈജുവും നിവിൻ പോളിയും

മുപ്പത് വർഷം മുൻപ് പാതിവഴിയിൽ ഉപേക്ഷിച്ച ചിത്രം പുലതി മാറ്റങളോടെ വെള്ളിത്തിരയിലേക്ക് തിരിച്ചുവരുന്നു. അതിന് വഴിയൊരുക്കിയതാകട്ടെ നിവിൻ പോളി- മമിത ബൈജു കൂട്ടുകെട്ടിൽ ഗിരീഷ് എ.ഡി ഒരുക്കിയ ബ‌ത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രവും. പ്രശസ്ത നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം അന്നയുടെ നിർമ്മാണ അവകാശം സ്വന്തമാക്കി. മലയാള സിനിമയിലെ ആദ്യ 100 കോടി ക്ലബ് ചിത്രമായ പുലി മുരുകന്റെ പത്താം വാർഷികത്തിലാണ് ആ സിനിമയുടെ നിർമ്മാതാവ് കൂടിയായ ടോമിച്ചന്റെ പ്രഖ്യാപനം.

അന്ന ചിത്രത്തിന് വേണ്ടി ഷിബു ചക്രവർത്തി രചിച്ച് ഔസേപ്പച്ചൻ സംഗീതം നൽകിയ യേശുദാസ് പാടിയ യവനകഥയിലെ ഇടയകന്യകേ എന്ന ഗാനം ബത്ലഹേം കുടുബം യൂണിറ്റിലൂടെ തരംഗം സൃഷ്ടിച്ചിരുന്നു. ഇതോടെ അന്ന എന്ന സിനിമയും ചർച്ചയായി. 1990കളി്ൽ പ്രശസ്ത സംവിധായകൻ ജോഷിയുടെ സംവിധാനത്തിൽ അരവിന്ദ് സ്വാമിയെയും ശ്രീദേവിയെയും പ്രധാന കഥാപാത്രങ്ങളാക്കി ചിത്രീകരിക്കാനിരുന്ന സിനിമയായിരുന്നു അന്ന. എന്നാൽ ഡേറ്റുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സാങ്കേതിക കാരണങ്ങളാലും ചിത്രം മുടങ്ങിപ്പോവുകയായിരുന്നു. എൻ. മോഹനന്റേതായിരുന്നു കഥ. പുതിയ കാലഘട്ടത്തിന് അനുയോജ്യമായ മാറ്റങ്ങളോടെ ,​ പുതിയ എഴുത്തുകാരിലൂടെയും സംവിധായകനിലൂടെയും ആയിരിക്കും ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്.

English Summary

Producer Tomichan Mulakupadam has acquired rights to "Anna," a film originally shelved 30 years ago after being planned with Arvind Swamy and Sridevi. The project's revival was prompted by a song from the recent "Bethlehem Kudumbam Unit," which gained popularity and was originally composed for "Anna." The film will now be adapted for the modern era with new creative talent.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BETHLEHEM KUDUMBA UNIT, YAVANA KATHAYIL, ANNA MOVIE, NIVIN PAULY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY