SignIn
Kerala Kaumudi Online
Monday, 31 August 2026 1.19 AM IST

അ​ജി​ത്തു​മാ​യി​ ​കൈ​കോ​ർ​ക്കാ​ൻ​ ​ഷ​ങ്കർ

a

ഷ​ങ്ക​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​ജി​ത്ത് ​കു​മാ​ർ​ ​നാ​യ​ക​നാ​യേ​ക്കും.​ ​ഇ​രു​വ​രും​ ​പ്രാ​ഥ​മി​ക​ ​ച​ർ​ച്ച​ ​ന​ട​ത്തി​ക്ക​ഴി​ഞ്ഞു​ .​ ​ക​ഴി​‌​ഞ്ഞ​ ​കാ​ല​ ​സി​നി​മ​ക​ൾ​ ​ക​ന​ത്ത​ ​തി​രി​ച്ച​ടി​ക​ൾ​ ​നേ​രി​ട്ട​തി​നാ​ൽ​ ​ഒ​രു​മെ​ഗാ​ ​ഹി​റ്റ് ​മാ​സ് ​ചി​ത്രം​ ​ഒ​രു​ക്കേ​ണ്ട​തി​ന്റെ​ ​ആ​വ​ശ്യ​ക​ത​യി​ലാ​ണ് ​ഷ​ങ്ക​ർ.​ ​അ​ജി​ത്തി​ന്റെ​യും​ ​ഷ​ങ്ക​റു​ടെ​യും​ ​പ്ര​തി​ഫ​ലം​ ​സം​ബ​ന്ധി​ച്ച് ​കാ​ര്യ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​യാ​ൽ​ ​ഉ​ട​ൻ​ ​ഔ​ദ്യോ​ഗി​ക​ ​പ്ര​ഖ്യാ​പ​നം​ ​ഉ​ണ്ടാ​കും​ ​എ​ന്നാ​ണ് ​വി​വ​രം.​അ​തേ​സ​മ​യം​ ​ഗു​ഡ് ​ബാ​ഡ് ​അ​ഗ്ലി​ക്കു​ശേ​ഷം​ ​അ​ജി​ത്തും​ ​സം​വി​ധാ​യ​ക​ൻ​ ​ആ​ദി​ക് ​ര​വി​ച​ന്ദ്ര​നും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്രം​ ​ആ​ണ് ​ഡെ​യ​ർ​ ​ഡെ​വി​ൾ.​

​അ​ജി​ത്തി​ന്റെ​ ​പ്രി​യ​ ​പ​ങ്കാ​ളി​ ​ശാ​ലി​നി​ ​അ​ജി​ത്ത് ​കു​മാ​ർ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ 34​ ​വ​ർ​ഷ​ത്തെ​ ​സി​നി​മാ​ജീ​വി​ത​ത്തി​ൽ​ ​ഇ​താ​ദ്യ​മാ​യാ​ണ് ​അ​ജി​ത്ത് ​കു​മാ​ർ​ ​നി​ർ​മ്മാ​ണ​ ​രം​ഗ​ത്തേ​ക്ക് ​പ്ര​വേ​ശി​ക്കു​ന്ന​ത്.​ ​ആ​ദി​ക് ​ര​വി​ച​ന്ദ്ര​ൻ​ ​ത​ന്നെ​യാ​ണ് ​ര​ച​ന​ .​അ​ഭി​ന​ന്ദ​ൻ​ ​രാ​മാ​നു​ജം​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​വെ​ങ്ക​ട് ​പ്ര​ഭു​വും​ ​അ​ജി​ത്തും​ ​വീ​ണ്ടും​ ​കൈ​കോ​ർ​ക്കാ​ൻ​ ​ഒ​രു​ങ്ങു​ന്നു​ണ്ട് .​ ​ഇ​രു​വ​രു​ടെ​യും​ ​ബ്ളോ​ക് ​ബ​സ്റ്റ​ർ​ ​ചി​ത്ര​മാ​യ​ ​മ​ങ്കാ​ത്ത​യു​ടെ​ ​ര​ണ്ടാം​ ​ഭാ​ഗ​ത്തി​നാ​ണ് ​ഒ​ത്തു​ച്ചേ​ര​ൽ.​ ​വി​ശ്വാ​സം,​ ​ആ​വേ​ശം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം​ ​സി​രു​ത്തൈ​ ​ശി​വ​യും​ ​അ​ജി​ത്തും​ ​ഒ​രു​മി​ക്കു​ന്നു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, AJITH, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY