SignIn
Kerala Kaumudi Online
Monday, 31 August 2026 1.23 AM IST

അ​ക്ഷ​യ് ​കു​മാ​ർ​ ​ഇ​നി​ ​വെ​ൽ​ക്കം​ ​പ​റ​യി​ല്ല

akshaykumar

അ​ക്ഷ​യ്കു​മാ​റി​നൊ​പ്പം​ ​വ​ൻ​താ​ര​ ​നി​ര​ ​അ​ണി​ ​നി​ര​ക്കു​ന്ന​ ​'​വെ​ൽ​ക്കം​ ​ടു​ ​ദ​ ​ജം​ഗി​ൾ​'​ ​ഒ.​ടി.​ടി​യി​ൽ​ ​സ്ട്രീ​മിം​ഗ് ​ആ​രം​ഭി​ച്ച​തി​നു​ ​പി​ന്നാ​ലെ​ ​ഈ​ ​ഫ്രാ​ഞ്ചൈ​സി​യി​ൽ​ ​ഇ​നി​ ​ചി​ത്ര​ങ്ങ​ൾ​ ​ഉ​ണ്ടാ​കി​ല്ലെ​ന്ന​ ​തീ​രു​മാ​ന​ത്തി​ൽ​ ​നി​ർ​മ്മാ​താ​ക്ക​ൾ.​ ​ബോ​ക്സ് ​ഓ​ഫീ​സി​ൽ​ ​വെ​ൽ​കം​ ​ടു​ ​ദ​ ​ജം​ഗി​ൾ​ ​വി​ജ​യം​ ​കൈ​വ​രി​ച്ച​താ​ണ്.​ ​വെ​ൽ​കം​ ​ഫ്രാ​ഞ്ചൈ​സി​യു​ടെ​ ​മൂ​ന്നാം​ ​ഭാ​ഗ​മാ​യി​ ​എ​ത്തി​യ​ ​വെ​ൽ​ക്കം​ ​ടു​ ​ദ​ ​ജം​ഗി​ൾ​ ​വ​ൻ​ ​തോ​തി​ലു​ള്ള​ ​ബ​ഡ്ജ​റ്റും​ ​താ​ര​നി​ര​യും​ ​കൊ​ണ്ട് ​പ്ര​ഖ്യാ​പ​നം​ ​മു​ത​ൽ​ ​ശ്ര​ദ്ധ​ ​നേ​ടി.​

​എ​ന്നാ​ൽ​ ​സാ​മ്പ​ത്തി​ക​ ​പ്ര​ശ്ന​ങ്ങ​ൾ​ ​മൂ​ലം​ ​ചി​ത്രീ​ക​ര​ണം​ ​വൈ​കി.​ ​പ്ര​തി​ഫ​ലം​ ​വൈ​കി​യ​തി​നെ​തു​ട​ർ​ന്ന് ​ഒ​രു​ ​വി​ഭാ​ഗം​ ​ഷൂ​ട്ടിം​ഗ് ​ബ​ഹി​ഷ്ക്ക​രി​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ 2025​ ​ജൂ​ൺ​ ​റി​ലീ​സ് ​നി​ശ്ച​യി​ച്ച​ ​ചി​ത്രം​ ​ഈ​ ​വ​ർ​ഷം​ ​ജൂ​ണി​ൽ​ ​ആ​ണ് ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തി​യ​ത്.​ ​അ​ക്ഷ​യ്കു​മാ​ർ​ ​ഇ​ര​ട്ട​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ച്ച​ ​ചി​ത്ര​ത്തി​ൽ​ ​ദി​ഷ​ ​പ​ഠാ​നി,​​​ ​ജാ​ക്കി​ ​ഷ്രോ​ഫ്,​​​ ​സു​നി​ൽ​ഷെ​ട്ടി,​​​ ​ര​വീ​ണ​ ​ട​ണ്ട​ൻ,​​​ ​ലാ​റ​ ​ദ​ത്ത​​​ ​തു​ട​ങ്ങി​ ​വ​ൻ​താ​ര​ ​നി​ര​ ​അ​ണി​നി​ര​ക്കു​ന്നു.​ ​ആ​ക്ഷ​നും​ ​കോ​മ​ഡി​യും​ ​ഒ​ന്നി​പ്പി​ച്ച​ ​എ​ന്റ​ർ​ടെ​യ്ന​റാ​ണ് ​വെ​ൽ​കം​ ​ടു​ ​ദ​ ​ജം​ഗി​ൾ​'.​ 2008​ൽ​ ​വെ​ൽ​ക്കം​ 2015​ൽ​ ​വെ​ൽ​കം​ ​ബാ​ക് ​എ​ന്നി​വ​യാ​ണ് ​ഫ്രാ​ഞ്ചെ​സി​യി​ലെ​ ​മു​ൻ​ ​ചി​ത്ര​ങ്ങ​ൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, AKSHAY KUMAR, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY