
മോഹൻലാൽ നായകനായി രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിച്ച ചന്ദ്റോത്സവം റീ റിലീസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.21 വർഷം പൂർത്തിയാക്കിയ വേളയിലാണ് ചിത്രത്തിന്റെ റീ റിലീസ്. മോഹൻലാൽ -രഞ്ജിത്ത് കൂട്ടുകെട്ടിലെ സ്ലോ ബേണർ കൾട്ട് ക്ലാസിക് ചിത്രമാണ് ചന്ദ്രോത്സവം. പ്രമേയത്തിലും അവതരണത്തിലും തിളങ്ങിയിട്ടും ബോക്സോഫീസിൽ ചിറയ്ക്കൽ ശ്രീഹരിയായി മോഹൻലാലും ഇന്ദുലേഖയായി മീനയുമെത്തിയപ്പോൾ അത്ര നല്ല സ്വീകരണം ലഭിച്ചില്ല. ദേവദൂതൻ റീ റിലീസ് തിളക്കം ചന്ദ്രോത്സവത്തിന് ലഭിക്കും എന്നാണ് പ്രതീക്ഷ.
രഞ്ജിത്ത്, മുരളി മേനോൻ, സായ് കുമാർ, സ്ഫടികം ജോർജ്, ജയകൃഷ്ണൻ, അഗസ്റ്റിൻ, വി. കെ ശ്രീരാമൻ, ഭീമൻ രഘു, വി. ദക്ഷിണാമൂർത്തി, മണിയൻപിള്ള രാജു, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, മീന ഗണീഷ്, സീനത്ത്, ഖുശ്ബു, സന്തോഷ്, ടി.പി മാധവൻ, കോഴിക്കോട് ശാരദ, ജയൻ ചേർത്തല, സി .വി ദേവ്, അബു സലിം തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ഛായാഗ്രഹണം: അളഗപ്പൻ, എഡിറ്റർ: എൽ. ഭൂമിനാഥൻ; സംഗീതം: വിദ്യാസാഗർ, ഗാനരചന: ഗിരീഷ് പുത്തഞ്ചേരി, ദാമർ സിനിമാസിന്റെ ബാനറിൽ സന്തോഷ് ദാമോദർ ആണ് നിർമ്മാണം. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സാണ് വിതരണം. ഹൈ സ്റ്റുഡിയോസാണ് റീമാസ്റ്ററിംഗ്
ചെയ്യുന്നത്. പി.ആർ.ഒ: പി. ശിവപ്രസാദ് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |