SignIn
Kerala Kaumudi Online
Wednesday, 30 September 2026 11.44 AM IST

'കുടുംബത്തിലേയ്ക്ക് സ്വാഗതം'; നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നാഗാർജുന

READ ENGLISH VERSION
naga-chaitanya

നടൻ നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. നാഗചൈതന്യയുടെ പിതാവ് നാഗാർജുനയാണ് ചിത്രങ്ങൾ പങ്കുവച്ച് വിവരം പുറത്തുവിട്ടത്.

'ശോഭിത ധൂലിപാലയുമായി ഞങ്ങളുടെ മകൻ നാഗ ചൈതന്യയുടെ വിവാഹനിശ്ചയം കഴിഞ്ഞവിവരം ഞങ്ങൾ സന്തോഷത്തോടെ അറിയിക്കുന്നു. ഇന്ന് രാവിലെ 9.42 നായിരുന്നു ചടങ്ങ് നടന്നത്. ഞങ്ങളുടെ കുടുംബത്തിലേയ്ക്ക് അവളെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു. ദമ്പതികൾക്ക് ആശംസകൾ. ഇരുവർക്കും ജീവിതകാലം മുഴുവൻ സ്‌നേഹവും സന്തോഷവും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. 8.8.8 അനന്തമായ സ്‌നേഹത്തിന്റെ തുടക്കം'- ചിത്രങ്ങൾ പങ്കുവച്ച് നാഗാർജുന കുറിച്ചു.

നാഗാർജുനയുടെ ഹൈദരാബാദിലെ വീട്ടിലാണ് ചടങ്ങ് നടന്നത്. വിവാഹനിശ്ചയ ചടങ്ങിൽ ശോഭിതയുടെ മാതാപിതാക്കൾക്കൊപ്പം നാഗാർജുനയുടെ ഭാര്യ അമല അക്കിനേനിയും ചൈതന്യയുടെ സഹോദരൻ അഖിലും പങ്കെടുത്തു.

നാഗ ചൈതന്യയും ശോഭിതയും ഒരുവർഷമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. 2017ൽ നാഗ ചൈതന്യ നടി സാമന്തയുമായി വിവാഹിതനായിരുന്നു. എന്നാൽ നാല് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2021ൽ ഇരുവരും വേർപിരിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAGA CHAITANYA, SHOBITA DHULIPALA, ENGAGED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY