
നിവിൻ പോളി - ഗിരീഷ് എ .ഡി - ഭാവന സ്‌റ്റുഡിയോസ് ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' അയൽസംസ്ഥാനങ്ങളിലും വൻ കുതിപ്പ്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഒരു മലയാള ചിത്രം തുടർച്ചയായി 25 ദിവസങ്ങൾ പിന്നിട്ടിട്ടും ഹൗസ് ഫുൾ ഷോയുമായി പ്രദർശനം തുടരുന്നത് അപൂർവ കാഴ്ചയാണ്. തമിഴ്‌നാട്ടിൽ തമിഴ് ചിത്രങ്ങളോട് കിടപിടിക്കുന്ന ബോക്‌സ് ഓഫീസ് പ്രകടനമാണ് നടത്തുന്നത്.
തമിഴ് പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആന്ധ്രയിലും തെലങ്കാനയിലും വിജയം നേടുക എന്നത് ഒരു മലയാള സിനിമയെ സംബന്ധിച്ച് വളരെ വിരളമാണ്. എന്നാൽ ആന്ധ്ര-തെലങ്കാന മാർക്കറ്റുകളിൽ റിലീസ് ചെയ്ത് 25 ദിവസം പിന്നിടുമ്പോഴും വലിയ ജനപ്രീതി നേടാൻ സാധിച്ചു. റിലീസ് ചെയ്ത് 25 ദിവസത്തിനുള്ളിൽ തന്നെ ആഗോള തലത്തിൽ 300 കോടി ക്ലബ്ബിൽ ഇടംപിടിച്ച് ചരിത്രം കുറിച്ചിരുന്നു. കുടുംബപ്രേക്ഷകരും യുവാക്കളും ഒരുപോലെ ഏറ്റെടുത്തതാണ് അയൽ സംസ്ഥാനങ്ങളിലും ഇത്ര വലിയ സ്വീകാര്യത നേടാൻ കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |