SignIn
Kerala Kaumudi Online
Thursday, 01 October 2026 5.20 AM IST

ത്രില്ലടിപ്പിച്ച ആരം, തിളങ്ങി സൈജു

ss

സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത ആരം മികച്ച ഇൻവസ്റ്റിഗേറ്റീവ് ചിത്രമെന്ന അഭിപ്രായം നേടി മുന്നേറുന്നു.ഒരു മരണത്തെ ചുറ്റിപ്പറ്റി അന്വേഷണവും അപ്രതീക്ഷിത വഴിത്തിരിവുകളും പൊലീസ് ഉദ്യോഗസ്ഥനായി സൈജു കുറുപ്പിന്റെ പ്രകടനവും ശ്രദ്ധ നേടുന്നു. സൈജു ആദ്യമായാണ് സീരിയസ് പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം സോണി ലിവ് സ്വന്തമാക്കി.

അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീര വാസുദേവ്, അഷ്കർ അലി, ഷഹീൻ സിദ്ദിഖ്, ദിനേശ് പ്രഭാകർ, മനോജ് കെ.യു , ജയരാജ് വാര്യർ, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ഗോകുലൻ,സുരഭി സന്തോഷ് രമാദേവി, മാസ്റ്റർ ആദം എറിക്ക് എന്നിവരാണ് മറ്റ് താരങ്ങൾ.തിരക്കഥ വിഷ്ണു രാമചന്ദ്രൻ, ഛായാഗ്രഹണം ജിത്തു ദാമോദർ, എഡിറ്റിംഗ് വി. സാജൻ, ഗാനങ്ങൾ - കൈതപ്രം, ജിസ് ജോയ്, ജോപോൾ, സംഗീതം രോഹിത് ഗോപാലകൃഷ്ണൻ, ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ്പും ഡോ. അബ്ദുൽ ഹമീദ് ഗുഡ് ഹോപ്പും ചേർന്നാണ് നിർമ്മാണം. വിതരണം റോവാൻ എന്റർടെയ്ൻമെന്റ്സ്, ഗുഡ് ഫെല്ലാസ്.ഡിജിറ്റൽ മാർക്കറ്റിംഗ് - മാംഗോ സ്പേസ് . മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ്: ബ്രിങ്ഫോർത്ത് , പി.ആർ.ഒ: ഐശ്വര്യ രാജ്, വാഴൂർ ജോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAIJU KURUPP, LATESTNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY