SignIn
Kerala Kaumudi Online
Thursday, 01 October 2026 5.20 AM IST

ജയ് ജയ് റാം രാമായണ ആദ്യ ഗാനം

sss

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ യിലെ സംഗീത യാത്രയ്ക്ക് തുടക്കമായി. ചിത്രത്തിലെ ആദ്യ ഗാനമായ 'ജയ് ജയ് റാം' സോഷ്യൽ മീഡിയയിൽ തരംഗമായി. ഓസ്കാർ ജേതാവ് എ.ആർ. റഹ്മാൻ ഈണം പകർർന്ന ഗാനത്തിന്റെ മലയാളം വരികൾ ആലപിക്കുന്നത് ഹരിചരണും അമൃത രാജനും ചേർന്നാണ് . വരികൾ വിനായക് ശശികുമാറാണ്. ഒരു ആരതിയുടെ ആത്മീയ ബോധവും സിനിമാറ്റിക് ഗാനത്തിന്റെ വൈകാരികതയും സമന്വയിപ്പിച്ചാണ് ഭക്തിഗാനം ഒരുക്കിയിരിക്കുന്നത്.

ശ്രീരാമന്റെ കാരുണ്യം, സംരക്ഷണം, ധർമ്മനിഷ്ഠ എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണ് ഗാനത്തിലെ വരികൾ. രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും ഗാനരംഗത്ത്. രാവണനായി യഷും ഹനുമാനായി സണ്ണി ഡിയോളും ലക്ഷ്മണനായി രവി ദുബെ എത്തുന്നു. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ അക്കാദമി അവാർഡ് നേടിയ ഡിഎൻഇജി , യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ സംയുക്തമായാണ് നിർമ്മാണം. ഇന്ത്യയിലൊഴികെ സോണി പിക്‌ചേഴ്‌സ് ആഗോളതലത്തിൽ വിതരണം ചെയ്യുന്ന 'രാമായണ പാർട് 1' ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും. പി .ആർ. ഒ: ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATESTNEWS, CINEMANEWS, JAY JAY RAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY