
മമ്മൂട്ടി നായകനായി ശാന്തി മായാദേവി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്. ഇതു രണ്ടാം തവണയാണ് വണ്ടർ ബാർ ഫിലിംസ് മലയാള ചിത്രം നിർമ്മിക്കുന്നത്. ടൊവിനോ തോമസ് നായകനായ തരംഗം ആണ് വണ്ടർ ബാർ ഫിലിംസ് നിർമ്മിച്ച ആദ്യ മലയാള ചിത്രം. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി വക്കീൽ വേഷത്തിൽ എത്തുന്നു. അഭിനേത്രിയും അഭിഭാഷകയും തിരക്കഥാകൃത്തുമായ ശാന്തിമായാദേവി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ രചനയും ശാന്തി തന്നെയാണ്.
ഇത് നാലാം തവണയാണ് മമ്മൂട്ടി വനിത സംവിധായകർക്കൊപ്പം പ്രവർത്തിക്കുന്നത്. പാർവതി മേനോനൊപ്പം ത്രിയാത്രി എന്ന ഹിന്ദി ചിത്രത്തിലും സുമതി റാമിനൊപ്പം വിശ്വതുളസി എന്ന തമിഴ് ചിത്രത്തിലും റത്തിനയോടൊപ്പം പുഴു എന്ന മലയാള ചിത്രത്തിലും മമ്മൂട്ടി നായകനായി എത്തി. സുമതി റാമിന്റെയും റത്തിനയുടെയും സംവിധാന അരങ്ങേറ്റ ചിത്രങ്ങളിൽ മമ്മൂട്ടി നായകനായി എന്ന പ്രത്യേകത കൂടിയുണ്ട്.
അതേസമയം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മേളയുടെ കൊച്ചി ഷെഡ്യൂളിൽ മമ്മൂട്ടി ജോയിൻ ചെയ്തു. സർക്കസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ആണ് മേള എന്നാണ് വിവരം. മേള കഴിഞ്ഞ് മമ്മൂട്ടി അഭിനയിക്കുന്നത് മട്ടാഞ്ചേരി മാഫിയയിൽ ആണ്. 'ഉണ്ട" എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മമ്മൂട്ടിയും സംവിധായകൻ ഖാലിദ് റഹ്മാനും വീണ്ടും ഒരുമിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റിൽ ആണ് നിർമ്മാണം. ആസിഫ് അലി,നസ്ളിൻ, ലുക്മാൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. സമിർ താഹിർ ഛായാഗ്രഹണം നിർവഹിക്കുന്നു.നൗഫൽ അബ്ദുള്ള ആണ് ചിത്രസംയോജനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |