SignIn
Kerala Kaumudi Online
Wednesday, 17 June 2026 8.22 AM IST

ഒടിയന്റെ നായികയായി വീണ്ടും മഞ്ജു വാര്യർ , ഇനി പൃഥ്വിയുടെ ഒടിയൻ

ss

ധർമ്മ പ്രൊഡക്ഷൻസ് മലയാളത്തിൽ

പൃഥ്വിരാജ്, മഞ്ജു വാര്യർ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഒടിയൻ എന്ന് പേരിട്ടു. ഹൊറർ ഗണത്തിൽപ്പെടുന്ന ചിത്രങ്ങൾ ഒരുക്കി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന സംവിധായകനുമായി പൃഥ്വിയും മഞ്ജുവാര്യരും ആദ്യമായി കൈകോർക്കുന്നു. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒടിയൻ ആകാൻ പൃഥ്വിരാജ് ഒരുങ്ങുന്നുവെന്ന് കേരളകൗമുദി മേയ് 20ന് റിപ്പോർട്ട് ചെയ്തിരുന്നു.

കരൺ ജോഹന്റെ ധർമ്മ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് നിർമ്മാണം. ഇതാദ്യമായാണ് ധർമ്മ പ്രൊഡക്ഷൻസ്, മലയാള ചിത്രം നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം ഹൊറർ ത്രില്ലറാണ്. രാഹുൽ തന്നെയാണ് രചന. സത്യവും മായയും തമ്മിലുള്ള യുദ്ധം എന്നതാണ് ടാഗ്‌ലൈൻ.
ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും. റെഡ് റെയ്ൻ, ഭൂതകാലം, ഭ്രമയുഗം, ഡീയസ് ഇൗറെ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ വൻ പ്രതീക്ഷയാണ്.

ഇത് മൂന്നാം തവണയാണ് പൃഥ്വിരാജും മഞ്ജു വാര്യരും ഒരുമിക്കുന്നത്. എമ്പുരാൻ, ലൂസിഫർ, പാവാട എന്നീ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചിട്ടുണ്ട്.

പാവാടയിൽ അതിഥിവേഷത്തിൽ മഞ്ജുവാര്യർ പ്രത്യക്ഷപ്പെട്ടു.

അതേസമയം മോഹൻലാൽ നായകനായി വി.എ. ശ്രീകുമാർ മേനോൻ 2018 ൽ ഒടിയൻ എന്ന പേരിൽ ചിത്രം സംവിധാനം ചെയ്തിരുന്നു. മഞ്ജു വാര്യർ ആയിരുന്നു നായിക. വീണ്ടും ഇതേ പേരിൽ സിനിമ വരുന്നു എന്ന പ്രത്യേകതയുണ്ട്. നിർമ്മാതാവിന്റെ അനുവാദത്തോടെ ഒരു സിനിമയുടെ ടൈറ്റിൽ മറ്റു സിനിമകൾക്ക് ഉപയോഗിക്കാം എന്ന നയം ആണ് മലയാള സിനിമയിൽ പിന്തുടരുന്നത്. -കല്യാണി പ്രിയദർശൻ നായികയായി എത്തിയ ലോക സിനിമയിലും ഒടിയൻ എന്ന കഥാപാത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ദുൽഖർ സൽമാൻ ആണ് ഒടിയനായി എത്തിയത്. ലോകയുടെ രണ്ടാം ഭാഗമായ ചാത്തനിലും ഇൗ കഥാപാത്രം മുഴുനീള വേഷത്തിൽ എത്തുന്നു എന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY