SignIn
Kerala Kaumudi Online
Tuesday, 29 September 2026 6.36 PM IST

കാത്തിരിക്കൂ, സിനിമയും യാത്രയുമല്ല; പ്രണവ് മോഹൻലാലിന്റെ ശ്രദ്ധ ഇപ്പോൾ മറ്റൊരു കാര്യത്തിലാണ്‌

pranav

വളരെ ചുരുക്കം സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രണവ് മോഹൻലാലിന് ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. മോഹൻലാലിന്റെ മകനെന്ന പ്രത്യേക സ്‌നേഹവും മലയാളികൾക്ക് പ്രണവിനോടുണ്ട്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് അഭിമുഖങ്ങളിലോ സിനിമാ പ്രമോഷൻ പരിപാടികളിലോ ഒന്നും എത്താറില്ല.

സ്വന്തം സിനിമ റിലീസ് ആകുമ്പോൾ കക്ഷി ഹിമാലയത്തിലോ മറ്റോ ആയിരിക്കും. പബ്ലിസിറ്റി താത്പര്യമില്ലാത്ത വ്യക്തി എന്നാണ് പ്രണവിനെക്കുറിച്ച് അടുപ്പമുള്ളവ‌ർ പറയുന്നത്. ഇപ്പോഴിതാ തന്റെ പുതിയ വിശേഷം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് പ്രണവ് മോഹൻലാൽ.


കവിതാ സമാഹാരത്തിന്റെ പണിപ്പുരയിലാണ് താനെന്നും കാത്തിരിക്കണമെന്നുമാണ് താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. 'ലൈക്ക് ഡിസേർട്ട് ഡ്യൂൺ' എന്ന പേരും അദ്ദേഹം പങ്കുവച്ച പോസ്റ്റിൽ പറയുന്നു. നേരത്തെ സഹോദരി വിസ്‌മയ മോഹൻലാൽ എഴുതിയ പുസ്‌തകം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'Grains of Stardust' എന്നാണ് പുസ്‌തകത്തിന്റെ പേര്. മോഹൻലാൽ തന്നെയാണ് മകളുടെ പുസ്‌തകത്തെക്കുറിച്ച് അന്ന് ആരാധകരെ അറിയിച്ചത്. ഇതിനുപിന്നാലെയാണ് തന്റെ പുസ്തകത്തെക്കുറിച്ച് വെളിപ്പെടുത്തി പ്രണവ് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത "വർഷങ്ങൾക്ക് ശേഷം" ആണ് പ്രണവ് മോഹൻലാലിന്റേതായി അവസാനം പുറത്തുവന്ന ചിത്രം. സിനിമയിൽ ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദ‌ർശൻ എന്നിവരും കേന്ദ്രകഥാപാത്രങ്ങളായി എത്തിയിരുന്നു. ഹൃദയം, ആദി, മരക്കാ‌ർ അറബിക്കടലിന്റെ സിംഹം തുടങ്ങിയ ചിത്രങ്ങളിലും പ്രണവ് അഭിനയിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRANAV MOHANLAL, POETRY, FILM, TRAVEL, MALAYALAM MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY