സിനിമാ തിയേറ്ററിൽ ഭക്ഷണം ഓർഡർ ചെയ്‌ത് കഴിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ആർ. മാധവൻ. നിങ്ങൾക്ക് ഭക്ഷണം കഴിക്കണമെങ്കിൽ റെസ്റ്റോറന്റിൽ പോയി കഴിക്കണമെന്നും തിയേറ്ററിലല്ല വരേണ്ടതെന്നും താരം പറഞ്ഞു. ഏറ്റവും പുതിയ ചിത്രമായ ജിഡിഎന്നിന്റെ പ്രമോഷനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്നത്തെ കാലത്ത് പ്രേക്ഷകർ തങ്ങളുടെ മൂന്ന് മണിക്കൂറാണ് ഒരു സിനിമയ്ക്കായി മാറ്റിവയ്‌ക്കുന്നത്. ഭർത്താവിന്റെ താല്പര്യം ഭാര്യക്ക് ഇഷ്ടപ്പെടണമെന്നില്ല, കുട്ടികൾക്ക് സ്‌പൈഡർമാൻ കാണാനാകും ആഗ്രഹം. ഇതിനെല്ലാം പുറമെ, അവർക്ക് തങ്ങളുടെ സീറ്റിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവുമുണ്ട്. എന്റെ അഭിപ്രായത്തിൽ, ലഞ്ചോ ഡിന്നറോ കഴിക്കണമെങ്കിൽ നിങ്ങൾ പോകേണ്ടത് റെസ്റ്റോറന്റിലേക്കാണ്.
സിനിമ കാണുന്നതിനിടയിൽ ആരെങ്കിലും ഭക്ഷണം ഓർഡർ ചെയ്യുന്നതും അത് തിയേറ്റർ സീറ്റുകളിൽ വന്ന് വിളമ്പുന്നതും ചിത്രത്തിന്റെ ആസ്വാദനത്തെ സാരമായി ബാധിക്കുന്നു. ഇതെല്ലാം കഴിഞ്ഞ് സിനിമ കൊള്ളില്ലെങ്കിൽ അത് പ്രേക്ഷകരെ കൂടുതൽ അസ്വസ്ഥമാക്കും. അലൈപായുതെ സിനിമയുടെ റിവ്യൂസ് വരാൻ ഒരാഴ്ച കാത്തിരുന്നു; അപ്പോഴേക്കും പടത്തിന്റെ ഗതി പ്രേക്ഷകർ നിശ്ചയിച്ചിട്ടുണ്ടാകും. ഇന്നാണെങ്കിലോ, സിനിമ തിയേറ്ററിൽ എത്തും മുൻപേ റിവ്യൂസ് എത്തുന്നുണ്ട്—മാധവൻ പറഞ്ഞു.
അടുത്ത സീറ്റിലിരുന്ന് ആരെങ്കിലും ഫോൺ നോക്കുന്നതുപോലെ തന്നെ അരോചകമാണ് തിയേറ്ററിൽ ഭക്ഷണം ഓർഡർ ചെയ്‌ത് കഴിക്കുന്നതും. മാധവന്റെ നിലപാടിനെ പിന്തുണച്ച് നിരവധിപേർ രംഗത്തെത്തി. കായികം, സിനിമ എന്നിവ മാത്രമാണ് സാധാരണ ജനങ്ങൾ നേരിട്ട് വിലയിരുത്തുന്ന രണ്ട് മേഖലകൾ. ഒരു ശാസ്ത്രജ്ഞനെയോ വ്യവസായിയെയോ വിദഗ്ധർ മാത്രമാണ് വിലയിരുത്താറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
R. Madhavan has criticized the practice of eating food inside movie theatres, saying people who want to have lunch or dinner should go to a restaurant instead. Speaking during the promotion of his latest film GDN, he said food orders being delivered to theatre seats can seriously disrupt the movie-watching experience.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |