SignIn
Kerala Kaumudi Online
Sunday, 30 August 2026 6.49 AM IST

യോഗി ബാബുവിനൊപ്പം വീണ്ടും തമിഴകത്തിന്റെ ചാം സ്റ്റാറായി അജു വർഗീസ്

ss

മലയാളത്തിന്റെ പ്രിയതാരം അജു വർഗീസിനെ തമിഴിലെ ജനപ്രിയ താരം യോഗി ബാബുവിനൊപ്പം വീണ്ടും പ്രധാന വേഷത്തിൽ എത്തുന്നു. പർണവി പിക്‌ചേഴ്സ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. മലയാളത്തിന്റെ 'ചാം സ്‌റ്റാർ" എന്ന വിശേഷണത്തോടെയാണ് അജു വർഗീസിനെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്.

തമിഴിൽ നേരത്തേ 'പറന്ത് പോ" എന്ന ചിത്രത്തിൽ അജു വർഗീസ് അഭിനയിച്ചിട്ടുണ്ട്. സൂര്യ നായകനായ കറുപ്പിൽ അതിഥി വേഷത്തിൽ എത്തി. പ്രഭുദേവയും യോഗിബാബുവും അജു വർഗീസും പ്രധാന വേഷത്തിൽ എത്തുന്ന 'മൂൺ വാക്ക്" എന്ന ചിത്രവും അജുവിന്റേതായി തമിഴിൽ ഒരുങ്ങുന്നുണ്ട്. പർണവി പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ അജു വർഗീസിന്റെയും യോഗിബാബുവിന്റെയും കോമ്പിനേഷൻ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും.

വ്യത്യസ്തമായൊരു എന്റർടെയ്‌നറായി ചിത്രം ഒരുങ്ങും എന്നാണ് പ്രതീക്ഷ. മലയാളത്തിൽ ലർക്ക് ആണ് അജു വർഗീസിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. നിവിൻപോളി നായകനായി നാഷിദ് മൊഹമ്മദ് ഫാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് അജു വർഗീസ് അഭിനയിക്കുന്നത്. സർവ്വം മായയുടെ ബ്ളോക് ബസ്‌റ്റർ വിജയത്തിനുശേഷം നിവിൻപോളി ചിത്രത്തിന്റെ ഭാഗമായി അജു വർഗീസ് എത്തുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AJU VARGHEES, YOGI BABU, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY