SignIn
Kerala Kaumudi Online
Sunday, 30 August 2026 6.49 AM IST

അനശ്വരയുടെ ചെരുപ്പിന്റെ വില തേടി ആരാധകർ

ss

സ്‌റ്റൈലിഷ് ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി നടി അനശ്വര രാജൻ. മോഡേൺ ലുക്കിൽ ആണ് താരം. ചിത്രങ്ങൾ വൈറലായതിനു പിന്നാലെ ആരാധകരുടെ ശ്രദ്ധ മുഴുവൻ പതിഞ്ഞത് അനശ്വര ധരിച്ച ലക്ഷ്വറി ചെരുപ്പിലേക്കാണ്. അന്താരാഷ്ട്ര ലക്ഷ്വറി ബ്രാന്റിന്റെ പ്രശസ്തമായ 'ഓപിയം സാൻഡൽസ് " ഹീലുകളാണ് താരം അണിഞ്ഞിരിക്കുന്നത്. ബ്രാന്റിന്റെ ഐക്കോണിക് 'YSL" ലോഗോ ഹീൽസായി വരുന്ന ചെരുപ്പുകൾക്കു രാജ്യാന്തര വിപണിയിൽ ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെയാണ് വില.

അതേസമയം, ഉദാഹരണം സുജാത, എന്ന ചിത്രത്തിൽ മഞ്ജുവാര്യരുടെ മകളായി സിനിമയിലേക്ക് എത്തിയ താരം ആണ് അനശ്വര രാജൻ. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ കീർത്തി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറി. സൂപ്പർ ശരണ്യ, നേര് തുടങ്ങിയ ചിത്രങ്ങളിലൂടെ മുൻനിര നായികയായി വളർന്നു. തമിഴിലും തെലുങ്കിലും സാന്നിദ്ധ്യം അറിയിച്ചു. ചിരഞ്ജീവി ചിത്രം കാക്കയിൽ അനശ്വര രാജൻ ആണ് നായിക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANASWARA RAJAN, CINEMANEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY