SignIn
Kerala Kaumudi Online
Friday, 02 October 2026 8.49 PM IST

"ഭീഷണി കോളുകൾ വന്നിട്ടുണ്ട്, അവർ വിചാരിക്കുന്നതിലും മോളിലോട്ട് പോകുന്നുണ്ടെങ്കിൽ വെട്ടിവീഴ്ത്തും; ആർക്കും ഈ ഗതി വരരുത്"

READ ENGLISH VERSION


ബിഗ് ബോസുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. സ്ത്രീകളെ ദുരുപയോഗം ചെയ്‌തെന്നും, ഭീഷണി കോളുകൾ വന്നെന്നുമൊക്കെ മുൻ മത്സരാർത്ഥികൾ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ആർക്കും ഈ ഗതി വരരുതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ മത്സരാർത്ഥി ഡോ. റോബിൻ രാധാകൃഷ്ണൻ.

robin

'ഒരു റോബിനെ ഉണ്ടാക്കാനറിയാമെങ്കിൽ നൂറ് റോബിനെ ഉണ്ടാക്കാനുമറിയാം അതില്ലാതാക്കാനുമറിയാമെന്നാണ് അവർ പറഞ്ഞത്. ഞാൻ എന്ത് പറഞ്ഞാലും അവർ പറയുന്നത് വക്കീൽ നോട്ടീസ് വീട്ടിൽ വരുമെന്നാണ്. എനിക്ക് വന്ന സിനിമാ ഓഫറുകളാണെങ്കിലും പേഴ്സണൽ ലൈഫിലാണെങ്കിലും എല്ലാത്തിലും അവർ ഇടപെടുന്നുണ്ടായിരുന്നു. ഇനി ഇതേപോലെ ആര് വന്നാലും, അവർ വിചാരിക്കുന്നതിലും മോളിലോട്ട് പോകുന്നുണ്ടെങ്കിൽ അവർ വെട്ടിവീഴ്ത്തും. അതിനി വരാതിരിക്കട്ടെ.

ഭീഷണി കോളുകൾ എനിക്ക് വന്നിട്ടുണ്ട്. എനിക്കിഷ്ടമുള്ളതുപോലെ ഞാൻ ജീവിക്കുമെന്നും എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുമെന്നുമാണ് ഞാൻ പറഞ്ഞത്. അവർ പറഞ്ഞ കാര്യത്തിന് ഞാൻ നിന്നില്ല. അതുകൊണ്ടാണ് അവർ എനിക്ക് എതിരായത്. മീഡിയ, കോർപറേറ്റ് കമ്പനികൾ ഇതൊന്നും എനിക്കറിയില്ല. ഞാനൊരു സാധാരണ ഡോക്ടറായി ജോലി ചെയ്തയാളാണ്. അതിൽ നിന്ന് നേരെ വ്യത്യസ്തമായ കാര്യങ്ങളാണ് ഞാൻ കണ്ടത്.

ഒരുപാട് പ്രശ്നങ്ങൾ വന്നപ്പോൾ എനിക്കത് തനിയെ കൈകാര്യം ചെയ്യാൻ പറ്റിയില്ല. എന്റെ കൈയിൽ നിന്നും ചില സമയത്തൊക്കെ പ്രശ്നങ്ങൾ വന്നിട്ടുണ്ട്. തെറ്റുകൾ എല്ലാവർക്കും പറ്റുന്നതാണ്. ഞാൻ ചെയ്ത എല്ലാം ശരിയാണെന്നൊന്നും പറയുന്നില്ല. പക്ഷേ എന്റെ ഭാഗത്തും ന്യായമുണ്ടായിരുന്നു. അത് പലരും വിശ്വസിച്ചിരുന്നില്ല. ഇപ്പോൾ ഓരോരുത്തരും വന്ന് വെളിപ്പെടുത്തുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. ഇനി ഇതേപോലത്തെ പ്രശ്നങ്ങൾ ആർക്കും ഉണ്ടാകാതിരിക്കട്ടെ.


ഒറ്റക്കാര്യമേയുള്ളൂ, ഇതിൽ നിന്നിറങ്ങുന്ന ആരെയും ഡിഗ്രേഡ് ചെയ്യാതിരിക്കുക. കാരണം അവർക്കുമൊരു ഫാമിലിയുണ്ട്. സോഷ്യൽ മീഡിയയിൽ കമന്റുകളിടുന്നവർ ചിന്തിക്കുക. നിങ്ങളുടെ വീട്ടിലുള്ള ആൾക്കാരെ പോലെ തന്നെയാണ് നമ്മളും. നിങ്ങളുടെ ശരീരത്തിൽ നിന്ന് ഒഴുകുന്ന രക്തം പോലെ തന്നെയാണ് നമ്മുടെ ശരീരത്തിലും ഒഴുകുന്നത്. നമുക്കും വേദനിക്കും, അത് നിങ്ങൾക്ക് വരുമ്പോൾ മാത്രമേ നിങ്ങൾക്ക് മനസിലാകുകയുള്ളൂ.


എന്റെ വീഡിയോകളുടെ മാത്രമല്ല, പലരുടെയും പോസ്റ്റിന് താഴെ നെഗറ്റീവ് കമന്റുകളിടുന്ന സമയത്ത്, നിങ്ങൾ നിങ്ങളുടെ ലൈഫ് വെറുതെ കമന്റിട്ട് വേസ്റ്റാക്കരുത്. ഇതേപോലെ മീഡിയയുടെ മുന്നിൽ വന്ന് സംസാരിക്കാനുള്ള ലെവലിലേക്ക് ഹാർഡ് വർക്ക് ചെയ്ത് നിങ്ങളും എത്തുക.
'- റോബിൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRROBIN, BIGBOSS, SAIKRISHNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY