SignIn
Kerala Kaumudi Online
Friday, 02 October 2026 7.58 PM IST

സുരേഷ് ഗോപിയുടെ പാപ്പന് പാക്കപ്പ്

cinema

സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഏഴു വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ക്രൈം ത്രില്ലർ ചിത്രമായ പാപ്പൻ പൂർത്തിയായി. എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഹിറ്റ് ചിത്രമായ പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പൻ സുരേഷ് ഗോപിയുടെ 252ാമത്തെ ചിത്രമാണ്. ഗോകുൽ സുരേഷും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. ആദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്. നിത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്തുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ എന്നിവരാണ് മറ്റു താരങ്ങൾ.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ആർ.ജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. പ്രൊഡക്ഷൻ കൺട്രോളർ: എസ്. മുരുകൻ, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURESHGOPI, GOKULSURESH, JOSHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY