SignIn
Kerala Kaumudi Online
Saturday, 30 May 2026 6.19 PM IST

'അത് നമ്മുടെ  ലാലേട്ടൻ'; പുതിയ സുഹൃത്തിനെ പരിചയപ്പെടുത്തി ചെയിൻസ്‌മോക്കേഴ്സ്; കമന്റ് സെക്ഷൻ തൂക്കി മലയാളികൾ

READ ENGLISH VERSION
mohanlal

പ്രശസ്ത അമേരിക്കൻ ഇലക്ട്രോണിക് ഡിജെ സംഗീതജ്ഞരായ ചെയിൻസ്‌മോക്കേഴ്സുമായി കൂടിക്കാഴ്ച നടത്തി മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ. ചെയിൻസ്‌മോക്കേഴ്സിന്റെ ഔദ്യോഗിക പേജിൽ മോഹൻലാലിനൊപ്പം നിൽക്കുന്ന ചിത്രവും അവർ പങ്കുവച്ചിട്ടുണ്ട്. 'ഡാളസിലെ ഷോയ്ക്ക് മുൻപ് പുതിയ സുഹൃത്തിനെ കിട്ടി'- എന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ അവർ കുറിച്ചിരിക്കുന്നത്.

സംഗീതജ്ഞരായ അലക്സ് പാലിനെയും ഡ്രൂ ടാഗാർറ്റിനെയുമാണ് ഷോയ്ക്ക് മുൻപ് നടൻ കണ്ടത്. വിഷുവിന് മോഹൻലാൽ യുഎസിലാണെന്ന് അന്ന് ഫോണിലൂടെ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇവരുടെ ഷോ കാണാൻ താരം പോയതാണെന്നാണ് ആരാധകർ പറയുന്നത്. എന്തായാലും മോഹൻലാലിന്റെ ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ ചെയിൻസ്‌മോക്കേഴ്സിന്റെ കമന്റ് സെക്ഷൻ മലയാളികൾ തൂക്കി. നിരവധിപേരാണ് കമന്റുമായി രംഗത്തെത്തുന്നത്.

'അവരെയും കൊണ്ട് വാ ലാലേട്ടാ വരുമ്പോൾ', 'നമ്മുടെ ലാലേട്ടൻ', 'നിങ്ങളുടെ സുഹൃത്ത് ഞങ്ങളുടെ രാജാവാണ്', 'വിഷുവിന് മോഹൻലാൽ ഇവിടെ ആയിരുന്നുഅല്ലേ?', 'ഇങ്ങനെ ഒരു ചിത്രം ഞാൻ സ്വപ്നത്തിൽ പോലും ആലോചിച്ചിരുന്നില്ല'- ഇങ്ങനെ പോകുന്നു കമന്റുകൾ.

ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് (ഇഡിഎം) പോപ്പ് രംഗത്ത് പേര് കേട്ട ദ് ചെയിൻ‌സ്‌മോക്കേഴ്സ് 2014ൽ പുറത്തിറങ്ങിയ '#Selfie' എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധ നേടിയത്. ക്ലോസർ, ഡോൺഡ് ലെറ്റ് മീ ഡൗൺ, സംതിംഗ് ലെെക്ക് ദിസ് തുടങ്ങിയ നിരവധി ഹിറ്റ് പാട്ടുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിരവധി ആരാധകരുള്ള ചെയിൻ‌സ്‌മോക്കേഴ്സ് മുംബയിലും ഡൽഹിയിലും മുൻപ് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MOHANLAL, CHAINSMOKERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY