SignIn
Kerala Kaumudi Online
Sunday, 12 July 2026 12.07 PM IST

ഉർവശിയുടെ ഭാഗ്യ നായകൻ

aa

തിരുവനന്തപുരം: നടി ഉർവശിയുടെ ആദ്യ നായകനായിരുന്നു കെ.ഭാഗ്യരാജ്. 1983ൽ ഭാഗ്യരാജ് രചനയും സംവിധാനവും നിർവഹിച്ച് നായകനായി അഭിനയിച്ച 'മുന്താണി മുടിച്ചി'ൽ നായികയായി അഭിനയിക്കുമ്പോൾ ഉർവശിക്കു പ്രായം 13.

സാരി ഉടുത്ത് നടക്കുന്നതും അഭിനയിക്കേണ്ട രീതിയും എങ്ങനെയെന്ന് ഉർവശിയെ ഭാഗ്യരാജ് പഠിപ്പിച്ചു. 'ഇന്നും ഏതു ഷൂട്ടിനു മുമ്പും മേക്കപ്പ് ചെയ്യുമ്പോൾ അദ്ദേഹത്തെ ഞാൻ ഓർക്കും.അദ്ദേഹത്തിന്റെ മാർഗനിർദേശമില്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ആരാകുമായിരുന്നുവെന്ന് പോലും എനിക്കറിയില്ല,''- ഉർവശി ഒരിക്കൽ പറഞ്ഞു.

'ഭാഗ്യരാജ് സാറിന്റെ ശ്രമങ്ങളാണ് എന്റെ പ്രകടനത്തെ രൂപപ്പെടുത്തിയത്. സിനിമ വിജയിപ്പിക്കാൻ ഞാൻ പ്രത്യേകമായി ഒന്നും ചെയ്തില്ല.ഞാൻ ശരിയായി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു മനേജറെ നിയമിച്ചിരുന്നു. അദ്ദേഹം ഒരു ലാത്തിയുമായി എന്റെ പിന്നാലെ നടക്കും. ഭാരം കൂട്ടാൻ ഭക്ഷണം കഴിക്കണാമെന്ന് പറഞ്ഞദ്ദേഹം എന്നെ ഭീഷണിപ്പെടുത്തും.' ഉർവശി ഓർക്കുന്നു.ഉർവശിയുടെ സഹോദരി കല്പനയെ തമിഴ് സിനിമയിലെത്തിച്ചതും ഭാഗ്യരാജാണ്. ചിത്രം 'ചിന്നവീട്'.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: URVASHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY