SignIn
Kerala Kaumudi Online
Saturday, 20 June 2026 12.08 PM IST

'വിജ‌‌യ്‌യും തൃഷയും വിവാഹിതരാകുന്നു,​ തിരഞ്ഞെടുപ്പിന് ശേഷം വിവാഹം',​ റീലിന് ലൈക്കടിച്ച് തൃഷയുടെ അമ്മ

READ ENGLISH VERSION
vijay-

നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്‌യ്ക്കെതിരെ ഭാര്യ സംഗീത സ്വർണലിംഗം നൽകിയ വിവാഹ മോചന ഹർജി കോടതിയുടെ പരിഗണനയിലാണ്. വിവാഹമോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. നടിയുമായി അവിഹിതം ആരോപിച്ചാണ് സംഗീത ചെങ്കൽപേട്ട് കുടുംബ കോടതിയിൽ ഹർജി നൽകിയത്. വിജയ്‌യുടെ ദാമ്പത്യത്തിൽ വില്ലത്തി തൃഷയാണെന്ന് ആരോപിച്ച് നടിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണവും നടന്നു . ഇതിനിടെ വിജയ് തമിഴ് നിർമ്മാതാവിന്റെ മകന്റെ വിവാഹത്തിന് തൃഷയ്ക്കൊപ്പം എത്തിയത്. ഇത് തമിഴ്‌നാട്ടിൽ വിവാദമായിരുന്നു. ഈ വിവാദങ്ങൾക്ക് ചൂട് പകർന്നിരിക്കുകയാണ് തൃഷയുടെ അമ്മയുടെ ഒരു ലൈക്ക്.

വിജയ്‌യും തൃഷയും ഉടൻ വിവാഹിതരാകാൻ ഒരുങ്ങുന്നു എന്ന് അവകാശപ്പെടുന്ന ഒരു റീലിനാണ് നടിയുടെ അമ്മ ഉമ കൃഷ്ണൻ ലൈക്കടിച്ചത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വിവാഹമുണ്ടാകുമെന്നും ഇക്കാര്യം ഉടൻ തന്നെ ഇരുവരും പരസ്യമാക്കുമെന്നും റീലിൽ അവകാശപ്പെടുന്നു. ഉമാകൃഷ്ണന്ഫെ ലൈക്ക് അഭ്യൂഹങ്ങൾക്ക് സ്ഥിരീകരണം നൽകുന്നതാണെന്നാണ് ഒരു വിഭാഗം ആരാധകർ അവകാശപ്പെടുന്നത്. അതേസമയം ലൈക്ക് അബദ്ധവശാൽ സംഭവിച്ചതാവാമെന്ന് മറ്റൊരു വിഭാഗം പറയുന്നു. വിജയ്‌യോ തൃഷയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ ആരാധകർ ഇപ്പോഴും രണ്ടുതട്ടിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY, TRISHA, TRISHA KRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY