SignIn
Kerala Kaumudi Online
Tuesday, 06 October 2026 12.11 AM IST

ടോക്സിക് ടീസറിൽ യാഷിനൊപ്പം ആരാധകരെ ഞെട്ടിച്ച ആ സുന്ദരി ആരാണ്?

READ ENGLISH VERSION
toxi-

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സൂപ്പർതാരം യാഷിന്റെ ടോക്സിക്കിന്റെ പ്രത്യേക ടീസർ ഇന്ന് റിലീസ് ചെയ്തിരുന്നു. യാഷിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത്. യാഷ് അവതരിപ്പിക്കുന്ന റായ എന്ന കഥാപാത്രത്തിന്റെ ഇൻ‌ട്രോ ആണ് ടീസറിലെ ഉള്ളടക്കം. സെക്സ് രംഗങ്ങളും ആക്ഷനും നിറഞ്ഞ ടീസറാണ് പുറത്തിറങ്ങിയത്. ഇതിന്റെ പേരിൽ സംവിധായിക ഗീതു മോഹൻദാസിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇതിനൊപ്പം യാഷിനൊപ്പം ആരാധകരെ ഞെട്ടിച്ച നടിയെ കുറിച്ചും സോഷ്യൽ മീഡിയ ചർച്ചയിൽ നിറയുന്നു.

ഹോളിവുഡ് താരം നതാലി ബേൺ ആണ് ടീസറിൽ യാഷിനൊപ്പം ഹോട്ട് രംഗങ്ങളിലെത്തിയത്. യുക്രെയിൻ വംശജയായ അമേരിക്കൻ നടിയാണ് നതാലി ബേൺ. ഇവരുടെ ഇന്ത്യൻ സിനിമയിലെ അരങ്ങേറ്റ ചിത്രമാണ് ടോക്സിക്. മോഡൽ,​ തിരക്കഥാകൃത്ത്,​ നിർമ്മാതാവ് എന്നീ നിലകളിലും ശ്രദ്ധേയാണ്. ദി എക്സപെൻഡബിൾ 3,​ ഡൗൺഹിൽ,​ മെക്കാനിക്- റിസറക്ഷൻ,​ ക്രിമിനൽ,​ ദ ലാസ്റ്റ് റിഡംപ്ഷൻ തുടങ്ങിയവയാണ് നതാലിയെ പ്രശസ്തയാക്കിയത്. 7 ഹെവൻസ് എന്ന നിർമ്മാണ കമ്പനിയുടെ ഉടമയാണ്,​ യുക്രയിനിലെ കീവിൽ ജനിച്ച നതാലി മോഡിലിംഗിലൂടെയാണ് കരിയർ ആരംഭിച്ചത്. ആയോധന കലാകാരി,​ ബാലെ നർത്തകി എന്നീ നിലകളിലും മികവ് തെളിയിച്ചിട്ടുണ്ട്.

നതാലിയ ബേണിനെ കൂടാതെ താര സുതാരിയ,​ രുക്മിണി വസന്ത്,​ നയൻതാര,​ കിയാര അദ്വാനി,​ ഹുമ ഖുറേഷി എന്നിവരും ചിത്രത്തിൽ പ്രധാന സ്ത്രീകഥാപാത്രങ്ങളായി എത്തുന്നു. ചിത്രം 2026 മാർച്ച് 19ന് റിലീസ് ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOXIC TEASER, TOXIC MOVIE, YASH, GEETHU MOHANDAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY