തിരുവനന്തപുരം: ജില്ലാ ഗവ.പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് അഭിഭാഷകരുടെ പാനൽ തയാറാക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉള്ളവരും 60 വയസ് കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജില്ലാ കളക്ടറേറ്റിലെ സ്യൂട്ട് സെക്ഷനിൽ ജൂലായ് 20 വൈകീട്ട് നാല് മണിക്ക് മുൻപ് അപേക്ഷ സമർപ്പിക്കണമെന്ന് ഡെപ്യൂട്ടി കളക്ടർ (ജനറൽ) ആൻഡ് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അറിയിച്ചു.
അപേക്ഷയോടൊപ്പം ജനനത്തീയതി, എന്റോൾമെന്റ് നമ്പർ, തീയതി, പ്രവൃത്തി പരിചയം. ഫോൺ നമ്പർ, ഇമെയിൽ, ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്ന ബയോഡാറ്റ, ജനനത്തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ, ബിരുദം, എന്റോൾമെന്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ ഹാജരാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |