SignIn
Kerala Kaumudi Online
Friday, 23 October 2026 2.06 AM IST

തൊഴിലധിഷ്ഠിത കോഴ്സുകൾക്കായി ഓപ്പൺ യൂണി. കോൺക്ലേവ്

h

കൊല്ലം: തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് രൂപം നൽകാൻ അക്കാഡമിക് വിദഗ്ദ്ധർ, ജനപ്രതിനിധികൾ, വ്യവസായ പ്രമുഖർ, സർക്കാർ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി വിദ്യാഭ്യാസ കോൺക്ളേവ് സംഘടിപ്പിക്കാൻ ഓപ്പൺ യൂണിവേഴ്സിറ്റി പുതിയ സിൻഡിക്കേറ്റിന്റെ ആദ്യയോഗം തീരുമാനിച്ചു. യൂണിവേഴ്സിറ്റിക്ക് ആസ്ഥാന മന്ദിരത്തിനുള്ള ഭൂമി വാങ്ങൽ നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചു.

കൂടുതൽ തൊഴിലധിഷ്ഠത ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകൾ തുടങ്ങും. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി പദ്ധതി നടത്തിപ്പ് സംബന്ധിച്ച് പരിശീലന കോഴ്സ് ആരംഭിക്കും.

യൂണിവേഴ്സിറ്റി പഠനകേന്ദ്രങ്ങളെ ശക്തിപ്പെടുത്താൻ മേൽനോട്ട സമിതി രൂപീകരിച്ചു. ഹ്രസ്വകാല, ദീർഘകാല വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ ഡോ. പി.പി.അജയകുമാർ കൺവീനറായി ഇൻസ്റ്റിറ്റ്യൂഷണൽ ഡെവലപ്പ്മെന്റ് പ്ലാനിംഗ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.വൈസ് ചാൻസലർ ഡോ. വി.പി.ജഗതിരാജ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.പി.പ്രശാന്ത്, ഡോ. പി.പി.അജയകുമാർ, ഡോ. എ.ബാലകൃഷ്ണൻ, അഡ്വ. ജി.സുഗുണൻ, ഡോ. എം.ജയപ്രകാശ്, പി.ഹരിദാസ്, ഡോ. സി.ഉദയകല, എക്സ് ഒഫിഷ്യോ അംഗമായ ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോ. സെക്രട്ടറി എസ്.പി.രാകേഷ്, പ്രൊ വൈസ് ചാൻസലർ ഡോ. ജെ.ഗ്രേഷ്യസ്, രജിസ്ട്രാർ ഡോ. എ.പി.സുനിത എന്നിവർ പങ്കെടുത്തു.

-ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പുതുതായി ആരംഭിക്കേണ്ട കോഴ്സുകളെ കുറിച്ച് പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം. ഇതിനായി യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ നിർദ്ദേശങ്ങൾ അറിയിക്കാൻ സൗകര്യം ഒരുക്കും. ഇത്തരം നിർദ്ദേശങ്ങൾ പരിശോധിച്ച് വിദ്യാഭ്യാസ കോൺക്ലേവിൽ ചർച്ച ചെയ്യും.

അഡ്വ. വി.പി.പ്രശാന്ത്,

സിൻഡിക്കേറ്റ് അംഗം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAREER, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+